LiveTV

Live

Kerala

തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ പോസ്റ്റര്‍ പതിപ്പിക്കും

നിരീക്ഷണം സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.

തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ പോസ്റ്റര്‍ പതിപ്പിക്കും

തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ പോസ്റ്റര്‍ പതിപ്പിക്കാന്‍ ജില്ലാഭരണകൂടത്തിന്റെ തീരുമാനം. നിരീക്ഷണം സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടറുമായി ബന്ധപ്പെട്ട് കോണ്ടാക്ട് ലിസ്റ്റിലുള്ളവരുടെയെല്ലാം ഫലം നെഗറ്റീവായി.

നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കാതെ പലരും വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളില്‍ പോസ്റ്റര്‍ പതിപ്പിക്കും. ജില്ലാതല അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

ശ്രീചിത്രയിലെ ഡോക്ടറുടെ സമ്പര്‍ക്ക ലിസ്റ്റിലുള്ള മുഴുവന്‍ പേരുടെയും ഫലം നെഗറ്റീവായിട്ടുണ്ട്. 179 പേരാണ് ലിസ്റ്റിലുണ്ടായിരുന്നത്. ഇതില്‍ 55 പേര്‍ ഹൈ റിസ്കില്‍ ആയിരുന്നു. ശ്രീചിത്രയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് ശ്രീചിത്രയിലെ പ്രവര്‍ത്തനം താളം തെറ്റിയിരുന്നു. കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഡോക്ടറും വെള്ളനാട് സ്വദേശിയും ഇന്നലെ ആശുപത്രി വിട്ടിട്ടുണ്ട്.