LiveTV

Live

Kerala

ലോക്ക് ഡൗണില്‍ പൊലീസ് തേര്‍വാഴ്ച്ച; വ്യാപക പരാതികളുമായി ജനങ്ങള്‍

അതെ സമയം ലോക് ഡൗണിനിടെ പുറത്തിറങ്ങിയതിന് ബോധവത്കരിച്ച പൊലീസുകാരോട് തട്ടിക്കയറിയ സി.പി.എം നേതാവിനെതിരെ നടപടിയെടുക്കാത്തതും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്

ലോക്ക് ഡൗണില്‍ പൊലീസ് തേര്‍വാഴ്ച്ച; വ്യാപക പരാതികളുമായി ജനങ്ങള്‍

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ മൂന്നാം ദിവസത്തേക്ക് കടന്ന പശ്ചാത്തലത്തില്‍ പൊലീസിനെതിരെ വ്യാപക പരാതികളുമായി നിരവധി പേര്‍. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പൊലീസ് അതിക്രത്തിന്റെ അനുഭവങ്ങളും ദൃശ്യങ്ങളും കുറിപ്പുകളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. വീടിനകത്തിരുന്നവര്‍ക്ക് പോലും പൊലീസില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നതായി മാധ്യമ പ്രവര്‍ത്തകനും അഭിഭാഷകനുമായ പ്രമോദ് പുഴങ്കര ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഒരു കാരണവുമില്ലാതെ വീട്ടിലിരുന്ന തന്നെ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊലീസ് സംഘം രാജ്യദ്രോഹത്തിന് അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് അസഭ്യം വിളിച്ചതായി പ്രമോദ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ‘വീട്ടിനകത്തുള്ള മനുഷ്യരെ തെറി പറയുന്നതും രാജ്യദ്രോഹക്കുറ്റത്തിന് അകത്താക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഒരു സംവിധാനത്തിനോടാണ് ജീവൻ രക്ഷ മരുന്നുകൾ അടക്കമുള്ള സഹായങ്ങൾ വിളിച്ചു ചോദിക്കേണ്ടത് എന്ന നിസ്സഹായവസ്ഥയും പ്രമോദ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.

പ്രമോദ് പുഴങ്കരയുടെ ഫേസ്ബുക്ക് കുറിപ്പ്

"രാജ്യദ്രോഹത്തിനു" അറസ്റ്റ് ചെയ്യും "പുണ്ടച്ചി മോനെ" എന്ന കൊറോണ സന്ദേശവുമായാണ് ഇപ്പോൾ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ള പോലീസ് സംഘം വീട്ടിനുള്ളിൽ ഇരുന്ന എന്നെ പുറത്തുവന്ന് ആശംസിച്ചത്. ഇന്ന് ഏതാണ്ട് 11.35 am നു വീടിനു പുറത്തു വലിയ ബഹളം കേട്ടാണ് ഞാൻ വീടിനകത്തു നിന്നും പുറത്തു നോക്കിയത്. ഒരു സ്‌കൂട്ടറിൽ വന്ന രണ്ടു ചെറുപ്പക്കാരെ പോലീസ് ചാടിയിറങ്ങി തടഞ്ഞു നിർത്തി ആക്രോശങ്ങളോടെ ലാത്തികൊണ്ട് അടിക്കുന്നതാണ് കണ്ടത്. ഇറങ്ങി വരുന്ന സമയത്ത് ഞാൻ ഒരു ഫോൺ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ ഫോൺ cut ചെയ്യുകയും പിന്നെ വിളിക്കാം എന്ന് ഫോണിൽ പറയുകയും ചെയ്യുന്ന നേരത്ത് " പോടാ, വീഡിയോ എടുക്കല്ലെടാ,കേറിപ്പോടാ" എന്നൊക്കെ അലറിയാണ് ഒരു civil police officer തുടർച്ചയായി വീട്ടിലേക്ക് കയറും എന്ന മട്ടിൽ ഭീഷണിപ്പെടുത്തിയത്. വീഡിയോ എടുത്താൽത്തന്നെ എന്താണ് കുഴപ്പം എന്ന് ഞാൻ തിരിച്ചു ചോദിച്ചതോടെ പുണ്ടച്ചി മോനെ, നിന്നെ എടുത്തോളാം, രാജ്യദ്രോഹക്കുറ്റത്തിന് പൊക്കും തുടങ്ങിയ അസഭ്യവാക്കുകളും ഭീഷണിയും ചേർത്താണ് പൊലീസ് നേരിട്ടത്. അതെ സമയം പൊലീസ് വണ്ടിയുടെ ഡ്രൈവർ എന്റെ ചിത്രം എടുക്കുകയും ചെയ്തു. തിരിച്ചു വരുമ്പോൾ കാണാം എന്ന് വീട്ടുപേര് ഉറക്കെപ്പറഞ്ഞുകൊണ്ട് അതിന്റെ ചിത്രവുമെടുത്ത് അറസ്റ്റ് ചെയ്യും എന്ന ഭീഷണിയുമായാണ് ഇപ്പോൾ പോയത്.

രാജ്യദ്രോഹക്കുറ്റത്തിന് പൊലീസ് പിടിയിലായി കയറിപ്പോകാൻ തയ്യാറാണ് എന്ന് സവിനയം അറിയിക്കുന്നു. പ്രായമായ എന്റെ മാതാപിതാക്കളും എന്റെ മകനും നിൽക്കവെയാണ് റോഡിൽ നിന്നും പുണ്ടച്ചി മോനെ തുടങ്ങിയ ജനമൈത്രി പൊലീസ് സുഭാഷിതമുണ്ടായത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. പൊലീസ് ഏമാന്മാരെയും കാത്തുകൊണ്ട് രാജ്യദ്രോഹി വീട്ടിലുണ്ട്. സ്വാഗതം.

ഒരു പൗരന്റെ വീട്ടുപടിക്കൽ വന്ന് ഈ ഘട്ടത്തിൽ ഇത്തരത്തിൽ അസഭ്യം പറയുകയും ആക്രോശിക്കുകയും ചെയ്യുന്നത് എന്ത് തരത്തിലുള്ള സന്ദേശമാണ് നൽകുന്നത്? വീട്ടിനകത്തുള്ള മനുഷ്യരെ തെറി പറയുന്നതും രാജ്യദ്രോഹക്കുറ്റത്തിന് അകത്താക്കും പുണ്ടച്ചി മോനെ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഒരു സംവിധാനത്തിനോടാണ് ജീവൻ രക്ഷ മരുന്നുകൾ അടക്കമുള്ള സഹായങ്ങൾ വിളിച്ചു ചോദിക്കേണ്ടത് പോലും.

രാജ്യദ്രോഹത്തിന്റെ ഭാഷ എത്ര വേഗമാണ് രാജ്യം മുഴുവൻ പരക്കുന്നത് എന്നുകൂടി ഓർമ്മിപ്പിക്കുന്നു.

പൊലീസില്‍ നിന്നും അടിവാങ്ങി വാങ്ങിച്ച പച്ചക്കറിയാണ് ഇതെന്ന അടിക്കുറിപ്പോടെയാണ് ഇസഹാഖ് എസ് ഖാന്‍ എന്ന വ്യക്തി പൊലീസ് അതിക്രമം ഫേസ്ബുക്കില്‍ പങ്കുവെക്കുന്നത്. ‘എവിടെ പോകുവാടാ കോപ്പേ’ എന്ന ചോദ്യത്തിന് മറുപടി പറയും മുന്നേ പൊലീസ് അടിച്ച് ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ചതായും അവിടെ വെച്ച് അസഭ്യവര്‍ഷത്തോടെ സെല്ലിലടച്ചതായും ഇസ്ഹാഖ് പറയുന്നു. പിതാവ് റിട്ടയേർഡ് ഡെപ്യൂട്ടി കലക്ടര്‍ ആയതിന്റെ പ്രിവിലേജിലാണ് താന്‍ പുറത്തിറങ്ങിയതെന്നും അല്ലെങ്കില്‍ ജയിലില്‍ കിടക്കേണ്ടിവന്നേനെയെന്നും ഇസ്ഹാഖ് കണ്ണീരോടെ കുറിക്കുന്നു.

ഇസ്ഹാഖ് എസ് ഖാന്റെ ഫേസ്ബുക്ക് കുറിപ്പ്

കൊറോണക്കാലത്തെ പോലീസ് അതിക്രമങ്ങൾ

ചന്തിക്ക് അടിയും കൊണ്ട് 6 മണിക്കൂർ സെല്ലിലും കിടന്ന് കഷ്ടപ്പെട്ട് ഞാൻ മേടിച്ചു കൊണ്ട് വന്ന പച്ചക്കറികൾ ആണിത്.
ഇനിയങ്ങോട്ട് മീനും ഇറച്ചിയും കിട്ടാത്ത സാഹചര്യത്തിൽ കുറച്ചു പച്ചക്കറി മേടിക്കാൻ ഇറങ്ങിയതാണ് ഞാൻ . പച്ചക്കറിയും കുറച് biscuits ഉം വാങ്ങി സ്കൂട്ടറിൽ തിരിച്ചു വരവേ അപ്രതീക്ഷിതമായി പോലീസ് വണ്ടി മുന്നിൽ വട്ടമിട്ടു നിർത്തി. എവിടെ പോകുവാട കോപ്പേ എന്ന ചോദ്യത്തിന് മറുപടി പറയുംമുന്നേ കിട്ടി, ചന്ദിക്ക് രണ്ടടി. അടി കൊണ്ടിട്ട് രോഷം കൊണ്ട ഞാൻ പറഞ്ഞു എന്നെ അടിക്കാൻ ഇവിടെ ആർക്കും rightഇല്ല , ഞാൻ പച്ചക്കറി മേടിക്കാൻ പോയതാണ്.
ആരോട് പറയാൻ ആര് കേൾക്കാൻ . SI മൊഴിഞ്ഞു " ഇവനെ പിടിച്ചു ജീപ്പിൽ കേറ്റ് , കേസ് എടുത്ത് remand ചെയ്യാം ഇവൻ ഈ ഇടക്ക് ഒന്നും പുറത്തിറങ്ങില്ല " എന്നെ വലിച്ചു ജീപ്പിൽ കേറ്റി വണ്ടി നൂറു നൂറിൽ പോലീസ് സ്റ്റേഷനിലേക്ക്.
പോണ വഴിയേ കാണുന്ന എല്ലാവരോടും അസഭ്യ വർഷം തന്നെ ആയിരുന്നു.
പോലീസ് സ്റ്റേഷൻ എത്തിയപ്പോൾ തന്നെ ഞാൻ മാസ്ക് ആവശ്യപ്പെട്ടു. മാസ്കും ഇട്ട് സ്റ്റേഷനിലേക്ക് കേറി.
പിന്നീട് അങ്ങോട്ട് എന്റെ നേരേ ചീത്തവിളിയായി. ഒടുവിൽ സഹിക്കാനാകാതെ ഒരു ഏമാന്റെ അസഭ്യവര്ഷത്തോട് ഞാൻ പ്രതികരിച്ചു . അതോടെ സിറ്റുവേഷൻ ആകെമാറി .നിക്കറിൽ നിന്ന എന്റെ നിക്കർ വളിച്ച ഊരാൻ ഉള്ള ശ്രമം തുടങ്ങി. പറയുന്നതിൽ ബുദ്ദിമുട്ടുണ്ട് എങ്കിലും പറയാതെ വയ്യ ഉണ്ടക്കിട്ട് പിടിക്കാൻ ഉള്ള ശ്രമവും തുടങ്ങി എന്റെ ഷർട്ടും വലിച്ചു കീറി ഉള്ള മാസ്കും പറിച്ചു കളഞ്ഞു സെല്ലിൽ കൊണ്ടിട്ടു.

പച്ചക്കറികട വളരെ അടുത്തായതിനാൽ ഫോൺ എടുത്തിട്ടുണ്ടായിരുന്നില്ല. ദേ വരുന്നു എന്ന് പറഞ്ഞു ഇറങ്ങിയതാണ്. മണിക്കൂർ ഒന്ന് രണ്ടായി ഇതുവരെ ഞാൻ എവിടെ എന്നതിന് എന്റെ വീട്ടുകാർക്ക് യാതൊരു അറിവുമില്ല . ഉച്ചക്ക് ഭക്ഷണവും വച്ച് കാത്തിരിക്കുന്ന ഉമ്മ ബാപ്പ എന്റെ ഭാര്യ . ഞാൻ ഇവിടെ സ്റ്റേഷനിൽ ഉണ്ടെന്ന വിവരം വീട്ടുകാരെ അറിയിക്കാൻ ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും ആരും ചെവികൊണ്ടില്ല. ഈ ആശങ്കകൾ എന്നെ ഭ്രാന്ത് പിടിപ്പിച്ചു . ആ സെല്ലിനുള്ളിൽ അലമുറയിട്ട് കരഞ്ഞു.

വീണ്ടും ഒന്ന് രണ്ടു മണിക്കൂർ വളരെ ബദ്ധപ്പെട്ട് തള്ളിനീക്കി. ഇതിനിടെ ജീവിതത്തിൽ ഇന്നേവരെ മദ്യമോ ലഹരിയോ ഉപയോഗിക്കാത്ത എന്നെ പിടിച്ചു കഞ്ചാവുകാരനും ആക്കി.
കുറേ ഏമാന്മാർ ശവത്തിൽ കുത്തും പോലെ ഉള്ള ചോദ്യങ്ങൾ ഉന്നയിച്ചു , നിനക്ക് ഇപ്പോ സ്വാതത്ര്യം കിട്ടിയല്ലോ അല്ലെ ? പോയി ഹ്യൂമൻ rightsൽ കേസ് കൊടുക്കു കാണട്ടെ. അങ്ങനെയൊക്കെ .ഉച്ചഭക്ഷണം കഴിക്കാതെയും വെള്ളം പോലും കുടിക്കാതെയും സമയം വളരെ സ്ലോ pace ൽ നീങ്ങി കൊണ്ടിരുന്നു. ഒടുവിൽ മണിക്കൂറുകൾക്കു ശേഷം പോലീസ് എന്റെ parents ന്റെ നമ്പർ വാങ്ങി ബാപ്പയെ വിളിച്ചു വരുത്തി. Bappa റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ ആയതിന്റെ privilege ന്റെ പുറത്തു മാത്രം പിന്നെയും മണിക്കൂറുകൾക്കു ശേഷം എനിക്ക് ജാമ്യം ലഭിച്ചു, വിട്ടയച്ചു.
അല്ലാത്ത പക്ഷം കേസ് എടുത്ത് റിമാൻഡ് ചെയ്തേനേ. 21 ദിവസത്തെ quarantine, പച്ചക്കറി വാങ്ങാൻ പുറത്തു പോയതിന്റെ പേരിൽ ഞാൻ ജയിലിൽ കഴിക്കേണ്ടി വന്നേനെ

പറഞ്ഞു വന്നത് ഇത്രയേ ഉള്ളു. നമ്മുടെ ഇടതു സർക്കാരും ആരോഗ്യ മേഖലയും രാപകലില്ലാതെ ഒരു ജനതയ്ക്ക് വേണ്ടി പ്രയത്നിക്കുമ്പോൾ . ഒരു വിഭാഗം പോലീസ് കാരുടെ തെമ്മാടിത്തരം അവശ്യ സാധങ്ങൾ വാങ്ങാൻ ഇറങ്ങുന്നവരെ വല്ലാണ്ട് panic ആക്കുന്നുണ്ട്
Nb : ബാപ്പയുടെ പുതിയ സ്കൂട്ടർ ഇനി 21 ദിവസം കഴിഞ്ഞേ ലഭിക്കുള്ളു.
Police station -kottiyam

ഇന്നലെ മലപ്പുറം കൊണ്ടോട്ടിയില്‍ സാധനങ്ങൾ വില കൂട്ടിവിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കാനെത്തിയ നഗരസഭ ചെയർപേഴ്സണ്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് മര്‍ദിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആള്‍ക്കൂട്ടം കണ്ട തങ്ങള്‍ ആളറിയാതെ മര്‍ദിക്കുകയായിരുന്നു എന്നാണ് പൊലീസ് മര്‍ദ്ദനത്തിന് നല്‍കിയ വിശദീകരണം. വിലകൂട്ടി വില്‍ക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ ചെയര്‍പേഴ്സണും ഉദ്യോഗസ്ഥര്‍ക്കുമാണ് പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റത്.

കോഴിക്കോട് കൂടരഞ്ഞിക്കടുത്ത് കുളിരാമുട്ടിയില്‍ പള്ളി കോംബൗണ്ടില്‍ നിന്നയാളെ പൊലീസ് വിളിച്ചിറക്കി മര്‍ദിച്ചതിന്റെ ദൃശ്യങ്ങളും ഇന്ന് പുറത്തുവന്നിട്ടുണ്ട്. ളുഹ്റ് നമസ്കാരത്തിന് ബാങ്ക് മുഴക്കാൻ കൂടരഞ്ഞി കുളിരാമുട്ടി ജുമുഅത്ത് പള്ളിയിൽ എത്തിയ എസ്.കെ.എസ്.എസ്.എഫ് ശാഖാ ജനറല്‍ സെക്രട്രറി ഷമീറിനെ പൊലീസ് പള്ളിയില്‍ നിന്ന് ഇറക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

ബാങ്ക് മുഴക്കാൻ വന്നതാണെന്ന് പറഞ്ഞിട്ടും ആദ്യമേ തന്നെ അടിക്കുകയും തുടർന്ന് അഡ്രസ് ചോദിച്ച് എഴുതി കേസെടുത്ത ശേഷം രണ്ടു പൊലീസുകാർ ഷമീറിനെ ഇരുഭാഗത്തും ലാത്തികൊണ്ട് പൊതിരെ തല്ലിചതക്കുകയും ചെയ്തതായും നാസര്‍ ഫൈസി കൂടത്തായി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കണ്ണൂര്‍ തലശ്ശേരിയില്‍ രണ്ട് കിഡ്നിയും തകരാറായ നിശാൽ എന്ന വ്യക്തി ഡയാലിസിസ് ചെയ്യാന്‍ പോകവെ അതിക്രൂരമായി പൊലീസ് മര്‍ദ്ദനത്തിരയായതായി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു. നിശാല്‍ തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ തനിക്ക് പൊലീസില്‍ നിന്ന് നേരിടേണ്ടിവന്ന ദുരനുഭവം പുറത്തറിയിച്ചത്.

നിശാലിന്റെ ഫേസ്ബുക്ക് കുറിപ്പ്

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, സോഷ്യൽഡിസ്ൻസിംങ് പാലിക്കാനും ലോക്ക്ഡൗൺ മായി സഹക്കരിക്കുകയാണ് കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളും എന്നാൽ ചില വളരെ പ്രധാനപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി പുറത്ത് പേകേണ്ടവരെ കാര്യം ചോദിച്ച് മനസ്സിലാക്കാതെ തല്ലുകയും ചീത്ത വിളിക്കുയും ചെയ്യുന്ന പോലിസ്ക്കാരുടെ നടപടി തിരുത്തണം. തലശ്ശേരിയിലെ രണ്ട് കിഡ്നിയും തകരാറായ നിശാൽ എന്ന ഞാൻ ഇന്ന് ഡയലിസ് ചെയത് തീരിച്ച് വരുമ്പോൾ അതിക്രൂരമായി തലശ്ശേരി പോലിസ് മർദ്ദിച്ചു.അതുമായി ബന്ധപ്പെട്ട ഫോട്ടോയും ഡയലിസ് വിവരവും ആണ് താഴെ കൊടുത്തിട്ടുള്ളത്. പരിശോധിച്ച് നടപടി എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.#ഭയപ്പെടുത്തുകയല്ലകൂടെനിൽക്കുക

മരുന്ന് വാങ്ങാന്‍ പോകവെ പൊലീസില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നതിന്റെ ദുരനുഭവം ടോട്ടോചാന്‍ എന്ന വ്യക്തി ഫേസ്ബുക്കില്‍ പങ്കുവെച്ചു. സത്യവാങ്മൂലം എഴുതിയ വെള്ള പേപ്പര്‍ കൈയ്യില്‍ സൂക്ഷിച്ചെങ്കിലും പൊലീസ് ബൈക്കിന് മുന്നില്‍ ചാടിവീഴുകയും ടയറിലെ കാറ്റ് കളയാന്‍ ശ്രമിച്ചതായും ടോട്ടോചാന്‍ പറഞ്ഞു.

‘പൊലീസ്-ജനങ്ങൾ സമവായത്തിൽ കൈകാര്യം ചെയ്യേണ്ട വിഷയമല്ലേ?അതിൽ പരാജയപെടുന്ന ഘട്ടം വരുന്നു എങ്കിൽ, കണ്ണുരുട്ടി ഒക്കെ പേടിപ്പിക്കേണ്ട കേസ് അല്ലേയുള്ളൂ. എല്ലാരും ഫ്രസ്ട്രേറ്റട് ആയ ഈ ഘട്ടത്തിൽ അതും കൂടി പരിഗണിക്കേണ്ടേ. പൊലീസിംഗ് എന്നാൽ ചട്ടമ്പി പരിപാടി ഒന്നുമല്ലലോ’; ടോട്ടോചാന്‍‍ ഫേസ്ബുക്കില്‍ കുറിച്ചു.

ടോട്ടോചാന്റെ ഫേസ്ബുക്ക് കുറിപ്പ്

ഇന്ന് ഞാൻ വീട്ടിലേക്ക് മെഡിസിൻ വാങ്ങാൻ പോയിരുന്നു. സത്യവാങ്മൂലം ഒക്കെ വെള്ള പേപ്പറിൽ എഴുതി ബാഗിൽ ഇട്ടാണ് പോയത്. സമയം 5.10 ആയി കാണും. പോലീസ് കൈ കാണിച്ചു. കൈ കാണിച്ചത് അല്ല, ചാടി വീണ്.ബൈക്ക് ഒതുക്കി വെക്കുമ്പോഴേക്കും ഒരാൾ ബാക്കിലെ ടയർ ,വേറൊരാൾ മുമ്പിലെയും കാറ്റ് ഒഴിക്കാൻ തുടങ്ങി.

കളി കാര്യം ആവും എന്ന് കണ്ട ഉടനെ ഞാൻ സ്റ്റാൻഡ് തട്ടി ബാഗിൽ നിന്ന് സത്യവാങ് മൂലം, മരുന്ന് ഷീറ്റ് ഒക്കെ എടുത്തു. നീയൊക്കെ എവിടെയാ കറങ്ങാൻ പോകുന്നത് എന്നു ചോദിച്ചു ബൈക്ക് കീ എടുക്കാൻ നോക്കി ഒരു പോലീസുകാരൻ. എനിക്ക് എന്തെങ്കിലും പറയാൻ ഉള്ള സാവകാശം തന്നേയില്ല. ഭാഗ്യത്തിന് അതിലെ ഒരു ഓഫിസർ വേണ്ട എന്നു പറഞ്ഞപ്പോ കാറ്റ് ഒഴിക്കൽ നിർത്തി.

ഞാൻ ഒരു മെഡിക്കൽ പ്രൊഫഷണൽ ആണോ(infact അല്ല), അല്ലെങ്കിൽ ഏതെങ്കിലും അവശ്യ സർവീസിലെ ജീവനക്കാരൻ ആണോ എന്നൊന്നും ചോദ്യവും വർത്താനവും ഇല്ല.അഞ്ചാറ് പോലീസ് ഉണ്ട്.കയ്യിൽ വടിയും ഉണ്ട്. എന്തെങ്കിലും പറഞ്ഞാൽ തല്ല് കിട്ടുമെന്നു അവരുടെ ശരീര ഭാഷ കണ്ടാൽ അറിയാം. അപ്പോഴേക്ക് ബാക്കിൽ ഒരു കാർ വന്നു.അയാൾ കാറിൻറെ ഗ്ലാസ് താഴ്ത്തുന്നതിന് മുമ്പേ മുമ്പിലെ ടയറിന്റെ കാറ്റ് ഒഴിച്ചു തുടങ്ങി. എന്നെ വിട്ടു.

ഇതൊക്കെ കൊഞ്ചം ഓവർ അല്ലെ?പോലീസിംഗ് എന്നാൽ ചട്ടമ്പി പരിപാടി ഒന്നുമല്ലലോ. മാത്രമല്ല ഇതൊരു കോമ്പീറ്റിഷൻ ഐറ്റവും അല്ലല്ലോ. പരസ്പര സഹകരണ പരിപാടി അല്ലേ. പേഴ്സണലി പറഞ്ഞാൽ കഴിഞ്ഞ 96 മണിക്കൂറിൽ രണ്ടോ മൂന്നോ മണിക്കൂർ മാത്രമാണ് വീടിനു വെളിയിൽ ഇറങ്ങിയത്.
മാത്രവുമല്ല ,ഇനിയും 20 ദിവസം ബാക്കിയുണ്ട്. അതും അങ്ങനെ തന്നെ ആയിരിക്കും.

പോലീസ്-ജനങ്ങൾ സമവായത്തിൽ കൈകാര്യം ചെയ്യേണ്ട വിഷയമല്ലേ?അതിൽ പരാജയപെടുന്ന ഘട്ടം വരുന്നു എങ്കിൽ, കണ്ണുരുട്ടി ഒക്കെ പേടിപ്പിക്കേണ്ട കേസ് അല്ലേയുള്ളൂ. എല്ലാരും ഫ്രസ്ട്രേറ്റട് ആയ ഈ ഘട്ടത്തിൽ അതും കൂടി പരിഗണിക്കേണ്ടേ.
ബഹു മുഖ്യമന്ത്രി ഈ വിഷയം ഗൗരവമായി പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു. കൂട്ടത്തിൽ ഈ പോസ്റ്റ് വായിക്കുന്ന പോലീസ് സുഹൃത്തുക്കളും വിമർശനം അതിന്റ സ്പിരിറ്റിൽ എടുക്കണം എന്നു അപേക്ഷ.

മരുന്ന് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് തടഞ്ഞുനിര്‍ത്തി അസഭ്യം വിളിക്കുകയും വാഹനത്തിന്റെ ടയറില്‍ നിന്നും കാറ്റ് അഴിച്ചുവിട്ടതായും ജാഫര്‍ ബിന്‍ അബ്ദുള്ള എന്ന വ്യക്തി ഫേസ്ബുക്കില്‍ കുറിച്ചു. തൈറോയിഡിന്റെ ടാബ് സ്ഥിരമായി കഴിക്കുന്ന ഒരു ഉമ്മക്ക് വേണ്ടിയാണ് താന്‍ മരുന്ന് വാങ്ങാന്‍ ഇറങ്ങിയതെന്നും മെഡിക്കൽ ഷോപ്പിന്റെ മുന്നില്‍ വെച്ചാണ് പൊലീസ് പിടികൂടിയതെന്നും ജാഫര്‍ പറഞ്ഞു.

ജാഫറിന്റെ ഫേസ്ബുക്ക് കുറിപ്പ്

അതിരു വിടുന്ന പോലീസ് ഗുണ്ടായിസം പോലീസും മനസിലാക്കിയാൽ കൊള്ളാം,
ഇന്ന് എനിക്കും നല്ലൊരു അനുഭവം ഉണ്ടായി,
മെഡിസിൻ ഹോം ഡെലിവറിക് വേണ്ടി സ്റ്റേഷനിൽ രണ്ടുദിവസമായി കയറുന്നു ഇന്ന് SI സാറിനെ കണ്ടു കാര്യം പറഞ്ഞു അതിന്റെ പ്രായോഗികത മനസിലാക്കിയ SI സാർ അനുവാദം നൽകുകയും ചെയ്തു,
ഇന്ന് മരുന്നിനു വിളിച്ചത് അടുത്ത പ്രദേശത്തു വീട്ടിൽ ആരും തന്നെ സഹായത്തിനു ഇല്ലാത്ത വൃദ്ധ ദമ്പതികൾ ആണ് തൈറോയിഡിന്റെ ടാബ് സ്ഥിരമായി കഴിക്കുന്ന ഒരു
ഉമ്മ,
എന്നാൽ അവർക്കു ആവിശ്യമായ മരുന്നും വാങ്ങി വണ്ടി തിരിച്ചപോയേക്കും മെഡിക്കൽ ഷോപ്പിന്റെ മുന്നിൽ വച്ച് പോലീസ് പിടിക്കുകയും കാര്യങ്ങൾ എല്ലാം വിശദീകരിച്ചിട്ടും എന്റെ id കാട്ടിയിട്ടും കടയുടെ ലൈസൻസ് ഉൾപ്പടെ കാട്ടിയിട്ടും എന്നെ വിട്ടില എന്ന് മാത്രം അല്ല ഒരു മണുക്കൂറോള അവിടെ നിൽപിച്ചു വായിതോന്നിയ തോനിയെസം മുഴുവൻ ആളുകളെ മുന്നിൽ വച്ച് പറഞ്ഞു പോലീസ് ജീപ്പിലെ ഡ്രൈവറും ഒരു കോൺസ്റ്റബിളും ചേർന്നാണ് ഇതൊക്കെ ചെയ്തത് മുഖത്തു ലാത്തി വച്ച് സംസാരിച്ചു എന്റെ വണ്ടിയുടെ കാറ്റ് അയിച്ചു വിട്ടു,
നമ്മുടെയും പേഷ്യന്റിന്റെയും അവസ്ഥയെ കുറിച്ച് പറയുമ്പോൾ അവർ ചോദിക്കുന്നത് നീ എന്താടാ പോലീസിനെ പഠിപ്പിക്കുന്നോ എന്നാണ്,,
അതികാരത്തിന്റെ ഹുങ്കിൽ അന്യായമായി ചെയ്യുന്ന കാര്യങ്ങളിൾ നേരിടേണ്ടി വരുന്ന ഒരാൾക്ക് തോന്നുന്ന അമർഷം ഉണ്ട് അധികാരത്തിനു മുന്നിൽ നിസഹായനായി സങ്കടവും ദേഷ്യവും കുടിക്കലർന്ന അമർഷം അത് അനുഭവിച്ചു തന്നെ അറിയണം,

കൂടുതൽ പോലീസും മാന്യമായി ന്യായമായി ജോലി ചെയ്യുമ്പോൾ നാടിനു കാവലാൾ ആകുമ്പോൾ,
കാക്കിയുടെ ബലത്തിൽ കൈത്തരിപ്പ് തീർക്കാനും മുതലെടുക്കാനും നടക്കുന്ന ചിലർ ആ കുട്ടത്തിൽ ഉണ്ട് അതിൽ കുടുതലും അധികാരത്തിന്റെ തായേ തട്ടിൽ ഉള്ള നിയമപാലകർ ആണ്,,

ജനങ്ങൾ ഈ ഗുണ്ടായിസത്തിനു മുന്നിൽ സഹികെട്ടാണ് ഇപ്പോൾ ജീവിക്കുന്നത്,
ഇതിലും നല്ലത്‌ കൊറോണ ആയിരുന്നു,
മെഡിസിൻ വാങ്ങി ഇറങ്ങിയ എന്റെ അവസ്ഥ ഇതാണെങ്കിൽ വീട്ടു സാധനം വാങ്ങാൻ പോകുന്നവരുടെ അവസ്ഥ എന്താകും,
നിരവധി ഉദാഹരങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട്,
നിയന്ത്രണം ജനങ്ങൾക്കു മാത്രം അല്ല കുറച്ചൊക്കെ ഇതുപോലുള്ള പോലീസിനും ഏർപ്പെടുത്തണം,,

വീട്ടിൽ ആരും ഇല്ലാത്ത നിരവധി രോഗികളും ദരിദ്രരും ജീവിക്കുന്ന നാട്ടിൽ എല്ലാം ചെയ്യാൻ പോലീസിനെ കൊണ്ട് കയ്യോ..??
എങ്കിൽ നമ്മൾ സമാധാനത്തോടെ വീട്ടിൽ ഇരിക്കാം,

അതെ സമയം ലോക് ഡൗണിനിടെ പുറത്തിറങ്ങിയതിന് ബോധവത്കരിച്ച പൊലീസുകാരോട് തട്ടിക്കയറിയ സി.പി.എം നേതാവിനെതിരെ നടപടിയെടുക്കാത്തതും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. എറണാകുളം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനാണ് പൊലീസുകാരോട് മോശമായി പെരുമാറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

വാഹനം തടഞ്ഞ പൊലീസുകാരനോട് തന്റെ പേര് സക്കീര്‍ ഹുസൈനാണെന്നും സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറിയാണെന്നും പറയുന്നു. താന്‍ രാവിലെ മുതല്‍ വീട്ടിലിരിക്കുന്ന ആളാണെന്നും പറയുന്നുണ്ട്. എന്നാല്‍ ബോധവത്കരണം നടത്തി അത്രയേയുള്ളുവെന്നാണ് പൊലീസുകാരന്റെ മറുപടി. എന്നാല്‍ ഇങ്ങനെയല്ല ബോധവത്കരണം നടത്തേണ്ടതെന്ന് പറഞ്ഞ് സക്കീര്‍ ഹുസൈന്‍ കാറോടിച്ച് പോവുകയായിരുന്നു.

'മനസ്സിലാക്കാതെ വര്‍ത്താനം പറയരുത്; ലോക് ഡൗണില്‍ പൊലീസിനോട് തട്ടിക്കയറി സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍
Also Read

'മനസ്സിലാക്കാതെ വര്‍ത്താനം പറയരുത്; ലോക് ഡൗണില്‍ പൊലീസിനോട് തട്ടിക്കയറി സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍