LiveTV

Live

Kerala

പേടിക്കേണ്ട; അരി ആവശ്യത്തിനുണ്ട്, ഗോതമ്പും

രണ്ടരമാസത്തേക്ക് കേരളത്തില്‍ വിതരണം ചെയ്യാനുള്ള അരി എഫ്സിഐ ഗോഡൌണുകളില്‍ എത്തി

പേടിക്കേണ്ട; അരി ആവശ്യത്തിനുണ്ട്, ഗോതമ്പും

രണ്ടരമാസത്തേക്ക് കേരളത്തില്‍ വിതരണം ചെയ്യാനുള്ള അരി എഫ്സിഐ ഗോഡൌണുകളില്‍ എത്തി. നാല് മാസത്തേക്കുള്ള ഗോതമ്പുമുണ്ട്. അടുത്തദിവസങ്ങളില്‍ 1250 ടണ്‍ അരി വാഗണില്‍ എത്തും. രാജ്യത്ത് 18 മാസത്തേക്ക് വിതരണം ചെയ്യാനുള്ള അരിയും ഗോതമ്പും ശേഖരിച്ച് വെച്ചിട്ടുണ്ടെന്ന് എഫ്.സി.ഐ ഡിവിഷനല്‍ മാനേജര്‍ വസന്ത രാജു മീഡിയവണ്ണിനോട് പറഞ്ഞു. മീഡിയവണ്‍ എക്സ്ക്ലൂസീവ്...

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലേക്ക് ഒരു മാസം വേണ്ടത് 21251 ടണ്‍ അരി. 50548 ടണ്‍ ഇപ്പോള്‍ തന്നെ സ്റ്റോക്കുണ്ട്. 1250 ടണ്‍ അരിയുമായി നാളെ ഒരു വാഗണ്‍ എത്തുകയും ചെയ്യും. ഈ മൂന്ന് ജില്ലകളിലേക്കും കൂടി ഒരു മാസം 4178 ടണ്‍ ഗോതമ്പ് വേണം. ഇപ്പോള്‍ തന്നെ 16515 കിലോ സ്റ്റോക്കുണ്ട്. അതായത് നാല് മാസത്തക്കുള്ള ഗോതമ്പ്. സിവില്‍ സപ്ലൈസിന് വിതരണം ചെയ്യുന്നതിന് വേണ്ടി കേരളത്തിലുള്ള എഫ്സിഐയുടെ 23 ഗോഡൌണുകളിലും ഇതേ പോലെ തന്നെ അരിയും ഗോതമ്പും സ്റ്റോക്കുണ്ട്.

മുമ്പ് എടുത്തിരുന്നതിനേക്കാള്‍ ഇരട്ടി ലോഡുകള്‍ സിവില്‍ സപ്ലൈസ് ഓരോ ദിവസവും എഫ്സിയില്‍ നിന്ന് ഇപ്പോഴെടുക്കുന്നുണ്ട്. കണക്ക് അനുസരിച്ച് മെയ് മാസത്തേക്ക് നല്‍കേണ്ട അരിയാണ് എഫ്സിഐ നിലവില്‍ സിവില്‍ സപ്ലൈസിന് നല്‍കുന്നത്.