LiveTV

Live

Kerala

നിയന്ത്രങ്ങൾ ലംഘിച്ച് തൊഴിലാളികളെ ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ട് പോകുന്നത് തുടരുന്നു

തൊഴിലാളികളെ കുത്തിനിറച്ച് കൊണ്ടുപോകുകയായിരുന്ന രണ്ട് ലോറികളാണ് പയ്യോളിയിൽ പോലീസ് പിടികൂടിയത്.

നിയന്ത്രങ്ങൾ ലംഘിച്ച് തൊഴിലാളികളെ ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ട് പോകുന്നത് തുടരുന്നു

നിയന്ത്രങ്ങൾ ലംഘിച്ച് തൊഴിലാളികളെ ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ട് പോകുന്നത് തുടരുന്നു. തൊഴിലാളികളെ കുത്തിനിറച്ച് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന രണ്ട് ലോറികൾ പയ്യോളിയിൽ പോലീസ് പിടികൂടി. തൊഴിലാളികളെ കുത്തിനിറച്ച് കൊണ്ടുപോകുകയായിരുന്ന രണ്ട് ലോറികളാണ് പയ്യോളിയിൽ പോലീസ് പിടികൂടിയത്.

തലശ്ശേരിയിൽനിന്ന് സേലത്തേക്ക് പോവുകയായിരുന്ന ലോറികളാണ് പോലീസിന്റെ ശ്രദ്ധയിൽ പെട്ടത്. രണ്ട് ലോറികളിലായി എഴുപതോളം പേരാണ് ഉണ്ടായിരുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പുറപ്പെടുവിച്ചു നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയാണ് തൊഴിലാളികളെ ലോറിയിൽ കൊണ്ടു പോയത്.

ഇവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകാമെന്ന് കണ്ണൂർ ജില്ലാ കളക്ടർ അറിയിച്ചു. പിന്നീട് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളിൽ ആയി ഇവരെ തലശ്ശേരിയിലേക്ക് തിരിച്ചയച്ചു. തൊഴിലാളികളുടെ വൈദ്യ പരിശോധന നടത്തിയതിന് ശേഷമാണ് വിട്ടത്.