LiveTV

Live

Kerala

ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി

സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് തീരുമാനമെടുക്കും. മദ്യം കിട്ടാതിരിക്കുന്നത് മറ്റ് സാമൂഹ്യപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് സര്‍ക്കാരിന് ആശങ്കയുണ്ട്

ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി

ഓണ്‍ലൈന്‍ വഴി മദ്യവില്‍പന തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി. സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, മദ്യം കിട്ടാതിരിക്കുന്നത് മറ്റ് സാമൂഹ്യപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് സര്‍ക്കാരിന് ആശങ്കയുണ്ട്.

ലോക്ക്ഡൌണ്‍ കാലത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ കൂടി അടച്ചതോടെ മദ്യം ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം ആയിട്ടില്ലെന്നാണ് എക്സൈസ് മന്ത്രി പറയുന്നത്. എന്നാല്‍ വ്യാജമദ്യ വില്‍പ്പന തടയും. ഡീ അഡിക്ഷന്‍ സെന്ററുകള്‍ സജീവമാക്കും

കഞ്ചാവ്, വിഷമദ്യം ഉള്‍പ്പെടെ സാമൂഹ്യപ്രശ്നങ്ങള്‍ ഭയന്നാണ് ബെവ്കോ അടച്ചിടാതിരുന്നതെന്നും എന്നാല്‍ ഇതിന്റെ പേരില്‍ സര്‍ക്കാരിനെ ആക്രമിക്കുന്ന സ്ഥിതിയുണ്ടായെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. ഓണ്‍ലൈന്‍ വഴി മദ്യവില്‍പനയുടെ സാധ്യത പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.