LiveTV

Live

Kerala

ലോക്ക്ഡൌണില്‍ ആശ്വാസ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍; പട്ടിണിയില്ലാതാക്കാന്‍ വികേന്ദ്രീകരണ സംവിധാനം

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 112; ഇന്നലെ രോഗം സ്ഥിരീകരിച്ചത് ഒമ്പത് പേര്‍ക്ക്

ലോക്ക്ഡൌണില്‍ ആശ്വാസ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍; പട്ടിണിയില്ലാതാക്കാന്‍ വികേന്ദ്രീകരണ സംവിധാനം

ലോക്ക്‍ഡൌണുമായി ബന്ധപ്പെട്ട നിയന്ത്രങ്ങള്‍ കര്‍ശനമാക്കിയതിന് പിന്നാലെ ആശ്വാസ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കേരളത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കാതിരിക്കാന്‍ വികേന്ദ്രീകരണ സംവിധാനം ഒരുക്കും. സൌഹൃദസന്ദർശനങ്ങളും അത്യാവശ്യമല്ലാത്ത പരിപാടികളും ഏപ്രില്‍ 14 വരെ മാറ്റിയേ തീരൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒമ്പത് കോവിഡ് പോസിറ്റീവ് കേസുകളാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

''പ്രളയകാലത്ത് വീടുകളിൽ നിന്ന് പുറത്ത് വരൂ എന്ന് പറഞ്ഞെങ്കില്‍ ഇപ്പോള്‍ വീടുകളില്‍ കഴിയൂ'' -എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് പാലിച്ചില്ലെങ്കില്‍ പലരീതിയിലുള്ള ഭവിഷ്യത്ത് നേരിടേണ്ടി വരും. കേരളത്തിലാകെയുള്ള പ്രശ്നങ്ങൾ ഒരിടത്തിരുന്ന് കൈകാര്യം ചെയ്യാവുന്നതല്ലാത്തതുകൊണ്ട് വിപുലമായ വികേന്ദ്രീകരണ സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
Also Read

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 9 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 112 ആയി. ആറ് പേര്‍ രോഗവിമുക്തരായിട്ടുണ്ട്. സ്ഥീകരിച്ച ഒമ്പത് പേരില്‍ മൂന്ന് പേര്‍ എറണാകുളവും, രണ്ട് വീതം പേര്‍ പാലക്കാട്, പത്തനംതിട്ട ജില്ലകളിലും, ഒരാള്‍ വീതം കോഴിക്കോട് ഇടുക്കി ജില്ലകളിലുമാണ്.

21 ദിവസം അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും സമൂഹവ്യാപനം എന്ന വാള്‍ കേരളത്തിന്റെ തലയില്‍ വീഴാതിരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.