LiveTV

Live

Kerala

'ചിലയിടങ്ങളിൽ പൊലീസ് അതിരുവിടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് - മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു

'ചിലയിടങ്ങളിൽ പൊലീസ് അതിരുവിടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് - മുഖ്യമന്ത്രി

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം ചിലയിടങ്ങളിൽ പൊലീസ് അതിരുവിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ആളുകൾ അനാവശ്യമായി പുറത്തിറങ്ങി നടക്കുന്ന കുറയുന്ന സാഹചര്യമാണ് കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 126 ആയി.