LiveTV

Live

Kerala

പാലക്കാട് കൊറോണ സ്ഥിരീകരിച്ച കാരാകുറുശ്ശി സ്വദേശി നിരീക്ഷണ കാലത്ത് പുറത്തിറങ്ങി നടന്നു: പോലീസ് കേസെടുത്തു

കെഎസ്ആര്‍ടിസി കണ്ടക്ടറായ ഇയാളുടെ മകനടക്കം ഏഴ് കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്.

പാലക്കാട് കൊറോണ സ്ഥിരീകരിച്ച കാരാകുറുശ്ശി സ്വദേശി നിരീക്ഷണ കാലത്ത് പുറത്തിറങ്ങി നടന്നു: പോലീസ് കേസെടുത്തു

പാലക്കാട് കൊറോണ സ്ഥിരീകരിച്ച കാരാകുറുശ്ശി സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. നിരീക്ഷണ കാലത്ത് ഇയാൾ നിരവധി സ്ഥലങ്ങളിൽ സഞ്ചരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടർ അറിയിച്ചു . കെഎസ്ആര്‍ടിസി കണ്ടക്ടറായ ഇയാളുടെ മകനടക്കം ഏഴ് കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്.

മണ്ണാർക്കാടിനടുത്ത കാരകുറുശ്ശി സ്വദേശിയായ 51 കാരൻ മാർച്ച് 13നാണ് ദുബായ് നിന്നും കരിപ്പൂർ വിമാനത്താവളം വഴി കാരാകുറുശ്ശിയിലെത്തിയത്. തുടർന്ന് 14 ദിവസം നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നല്‍കിയെങ്കിലും അത് പാലിക്കാതെ ഏഴ് ദിവസം പുറത്തിറങ്ങി നടന്നു. കൂടാതെ മൂന്ന് ബാങ്കുകളിലും യത്തീംഖാനയിലും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും രണ്ട് സ്വകാര്യാശുപത്രിയിലും പോയി. നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് ഭീഷണിപ്പെടുത്തിയാണ് വീട്ടിൽ തന്നെ നിർത്തിയത്. 13 ആം തീയതിയും, 20ആം തീയതിയും ജുമുഅഃ നമസ്കാരത്തിലും പങ്കെടുത്തു.

ഇയാളുടെ കെ.എസ്. ആർ.ടി. സി.യിലെ കണ്ടക്ടറായ മകനും നിരീക്ഷണത്തിലിരിക്കെ മൂന്ന് ദിവസം ജോലി ചെയ്തു. മണ്ണാർക്കാട് നിന്ന് കോയമ്പത്തൂരിലേക്കും, തിരുവനന്തപുരത്തേക്കും സർവ്വീസ് നടത്തിയ ബസിലാണ് ഈ കാലയളവില്‍ കണ്ടക്ടറായി ജോലി ചെയ്തത്.