LiveTV

Live

Kerala

‘’അര്‍ധരാത്രി ഒരു മണിയാണ് സമയം, സംശയത്തോടെയാണ് വിളിച്ചത്.. ഫോണെടുത്തത് മുഖ്യമന്ത്രി തന്നെ...’’

മുഖ്യമന്ത്രിയുടെ കരുതലിനെക്കുറിച്ച് പറഞ്ഞ് ഹൈദരാബാദില്‍ നിന്ന് കേരളത്തിലേക്കെത്തിയ പെണ്‍കുട്ടികള്‍

‘’അര്‍ധരാത്രി ഒരു മണിയാണ് സമയം, സംശയത്തോടെയാണ് വിളിച്ചത്.. ഫോണെടുത്തത് മുഖ്യമന്ത്രി തന്നെ...’’

സര്‍ക്കാര്‍ ഒപ്പമല്ല. മുന്നിലുണ്ട് ഇത് ഇപ്പോള്‍ പറയുന്നത് മുഖ്യമന്ത്രി പിണറായി വിജയനല്ല. ഒരു കൂട്ടം പെണ്‍കുട്ടികളാണ്. അര്‍ധരാത്രിയില്‍ ഒറ്റപ്പെട്ടുപോകുമെന്ന് കരുതിയിടത്ത് ഒരു ഫോണ്‍കാളില്‍ നാട്ടിലേക്കെത്തിക്കാന്‍ നടപടി സ്വീകരിച്ച മുഖ്യമന്ത്രിയെ കുറിച്ചാണ്.

ഇനി സംഭവത്തിലേക്ക്. മാര്‍ച്ച് 24ന് രാവിലെ ഏഴ്മണിക്കാണ് ഹൈദരാബാദിലെ പ്രൈവറ്റ് കമ്പനിയിലെ ജീവനക്കാരായ 14പേര്‍ ടെമ്പോ ട്രാവലറില്‍ കേരളത്തിലേക്ക് തിരിച്ചത്. കലക്ടറുടെ ലെറ്ററുമായിട്ടായിരുന്നു യാത്ര.

കര്‍ണ്ണാടക ബോര്‍ഡര്‍ കടന്നതിന് ശേഷമാണ് രാത്രിയില്‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ചത്. ഇതോടെ വഴിയില്‍ കുടുങ്ങുമെന്നുറപ്പായി. മുത്തങ്ങ ചെക്ക്പോസ്റ്റിന് സമീപം ഇറക്കാമെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. അവിടെ നിന്നും വേറെ വാഹനം ഏര്‍പ്പാടാക്കാനും പറഞ്ഞു.

‘’അര്‍ധരാത്രി ഒരു മണിയാണ് സമയം, സംശയത്തോടെയാണ് വിളിച്ചത്.. ഫോണെടുത്തത് മുഖ്യമന്ത്രി തന്നെ...’’

അവിടെ അര്‍ധരാത്രിയില്‍ ഇറങ്ങുന്നത് അപകടമാണെന്ന് മനസ്സിലായതോടെ തോല്‍പ്പെട്ടി വഴി യാത്ര തിരിച്ചു. ഭക്ഷണം കഴിച്ചിട്ട് മണിക്കൂറുകള്‍ കഴിഞ്ഞു. പല വിധത്തില്‍ നാട്ടിലേക്ക് വരാനുള്ള ശ്രമം നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. അവസാന ശ്രമമായി ഗൂഗിളില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നമ്പറെടുത്തു.

അര്‍ധരാത്രി ഒരുമണിയാണ് സമയം. സംശയത്തോടെയാണ് വിളിച്ചത്. ഇത്ര വൈകിയതിനാലും തിരക്കുള്ളതിനാലും ഫോണെടുക്കുമോ എന്നായിരുന്നു സംശയം. എടുക്കുമെന്ന് കരുതിയതുമില്ല. അവസാന പ്രതീക്ഷയായിരുന്നു. ഫോണെടുത്തത് മുഖ്യമന്ത്രി തന്നെ.

പരിഭ്രമത്തോടെ കാര്യങ്ങള്‍ പറഞ്ഞതോടെ, കരുതലോടെയും സ്നേഹത്തോടെയും പേടിക്കാതെ പറയൂ. നമുക്ക് പരിഹരിക്കാമെന്ന ഉറപ്പ്. പിന്നെ ധൈര്യത്തോടെ പ്രശ്നങ്ങളെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞു. അദ്ദേഹമാണ് വയനാട് ജില്ലാകലക്ടറെയും എസ് പിയേയും വിളിക്കാന്‍ പറഞ്ഞത്. നമ്പറും തന്നു -കോഴിക്കോട് സ്വദേശി ആതിര പറയുന്നു.

മുഖ്യമന്ത്രി പകര്‍ന്ന ധൈര്യത്തില്‍ എസ് പിയെ വിളിച്ചു. എസ് പിയുടെ നിര്‍ദ്ദേശപ്രകാരം തിരുനെല്ലി എസ് ഐ ജയപ്രകാശ് തോല്‍പെട്ടിയില്‍ നിന്ന് വാഹനം ഏര്‍പ്പാടാക്കി തന്നു. തോല്‍പ്പെട്ടിയില്‍ ഇറങ്ങി പനിയുണ്ടോ എന്ന പരിശോധനയും കഴിഞ്ഞപ്പോഴേക്കും ജയപ്രകാശ് വാഹനവുമായെത്തി. 25ന് രാവിലെ 11മണിക്ക് മുന്നേ എല്ലാവരും വീടുകളിലെത്തി.

നന്ദി പറയാനായി വീണ്ടും വിളിച്ചു. ഇത്തവണയും കരുതലിനെ കുറിച്ചായിരുന്നു സംസാരം. 14 ദിവസം വീടുകളില്‍ നിരീക്ഷണത്തിനിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. വീട്ടിലെത്തിയ ഉടനെ ആതിര ഫേസ്ബുക്കില്‍ എഴുതി. ഇങ്ങനൊരു സര്‍ക്കാരും മുഖ്യമന്ത്രിയും മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ നമുക്ക് ഈ പരീക്ഷണഘട്ടത്തേയും തീര്‍ച്ചയായും അതിജീവിക്കാന്‍ കഴിയും...

ഒരിക്കല്‍ കൂടി... ഉറച്ച ബോധ്യത്തോടെ..സര്‍ക്കാര്‍ ഒപ്പമല്ല. മുന്നില്‍ തന്നെയുണ്ട്.

"സർക്കാർ ഒപ്പമല്ല, മുന്നിലുണ്ട്"... അതെ...കൊറോണ ഭീതിയിൽ ഹൈദരാബാദിൽ നിന്നും സ്വന്തം നാട്ടിലേക്ക് വന്ന ഞങ്ങൾ 14...

Posted by Athira Shaji on Wednesday, March 25, 2020