LiveTV

Live

Kerala

കോവിഡ് ബാധിച്ച ഇടുക്കിയിലെ രോഗിയില്‍ നിന്ന് മാതൃകാപരമായ പെരുമാറ്റമാണുണ്ടായതെന്ന് ജില്ലാ ഭരണകൂടം

ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത ഇയാള്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.19നു വ്യാഴാഴ്ച്ചയാണ് കോവിഡ് 19 രോഗം സ്ഥിരീകരിക്കപ്പെട്ടയാൾ ദുബായിൽനിന്നു തൊടുപുഴ കുമാരമംഗലത്തെ വീട്ടിൽ എത്തിയത്

കോവിഡ് ബാധിച്ച ഇടുക്കിയിലെ രോഗിയില്‍ നിന്ന് മാതൃകാപരമായ പെരുമാറ്റമാണുണ്ടായതെന്ന് ജില്ലാ ഭരണകൂടം

ഇടുക്കി തൊടുപുഴയിൽ കോവിഡ് 19 സ്ഥിരീകരിച്ച രോഗിയുടെ ഭാഗത്ത് നിന്ന് മാതൃകാപരമായ പെരുമാറ്റമാണുണ്ടായതെന്ന് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത ഇയാള്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. 19നു വ്യാഴാഴ്ച്ചയാണ് കോവിഡ് 19 രോഗം സ്ഥിരീകരിക്കപ്പെട്ടയാൾ ദുബായിൽനിന്നു തൊടുപുഴ കുമാരമംഗലത്തെ വീട്ടിൽ എത്തിയത് .

പുലർച്ചെ 3 നു കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ യുവാവ് 7 മണിയോടെ വീട്ടിൽ എത്തി. ടാക്സിയിലാണ് സഞ്ചരിച്ചതെങ്കിലും ഡ്രൈവറും യുവാവും മാസ്ക് അടക്കമുള്ള മുൻകരുതൽ സ്വീകരിച്ചിരുന്നു. പനിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ ആരോഗ്യവകുപ്പിനെ അറിയിച്ച ശേഷം വീട്ടിൽ തന്നെ നിരീക്ഷണത്തിലായിരുന്നു . 23 നു ബൈക്കിൽ യാത്ര ചെയ്ത് തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ എത്തി സാമ്പിളുകൾ നൽകി.

ഒരു മണിക്കൂറിനുള്ളിൽ തിരികെ വീട്ടിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു . വീട്ടിൽ അമ്മയും ഭാര്യയും ഉണ്ടെങ്കിലും എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ഇവരുമായി സമ്പർക്കം പുലർത്തിയത് . വീട്ടിൽ ഭക്ഷണം കഴിക്കാനും മറ്റും പ്രത്യേക പാത്രങ്ങൾ കരുതിയിരുന്നതായും ഡി.എം.ഒ ഉൾപ്പെടെ വ്യക്തമാക്കി. കോവിഡ് 19 സ്ഥിരീകരിച്ചയാൾ മാർച്ച 19നു ദുബൈയില്‍ നിന്ന് സ്പൈസ് ജെറ്റ് SG 018 എന്ന വിമാനത്തിലാണ് യാത്ര ചെയ്തത്. ഈ വിമാനത്തിൽ യാത്ര ചെയ്തവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം എന്നും ജില്ലാ ഭരണകൂടം അറിയിച്ചു . കോവിഡ് 19 സ്ഥിരീകരിച്ച രോഗിയുടെ നില ഇപ്പോൾ തൃപ്തികരമാണെന്നും ഡി.എം.ഒ വ്യക്തമാക്കി.