LiveTV

Live

Kerala

'മനസ്സിലാക്കാതെ വര്‍ത്താനം പറയരുത്; ലോക് ഡൗണില്‍ പൊലീസിനോട് തട്ടിക്കയറി സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍

എറണാകുളം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പൊലീസുകരോട് മോശമായി പെരുമാറുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

'മനസ്സിലാക്കാതെ വര്‍ത്താനം പറയരുത്; ലോക് ഡൗണില്‍ പൊലീസിനോട് തട്ടിക്കയറി സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍

ലോക് ഡൗണിനിടെ പുറത്തിറങ്ങിയതിന് ബോധവത്കരിച്ച പൊലീസുകാരോട് തട്ടിക്കയറി സിപിഎം നേതാവ്. എറണാകുളം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പൊലീസുകാരോട് മോശമായി പെരുമാറുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

പുറത്തിറങ്ങുന്ന ആളുകള്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി തക്കതായ കാരണം വ്യക്തമാക്കിയില്ലെങ്കില്‍ തടയണമെന്നാണ് പോലീസിന് നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ വാഹനം തടഞ്ഞ പൊലീസുകാരനോട് തന്റെ പേര് സക്കീര്‍ ഹുസൈനാണെന്നും സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറിയാണെന്നും പറയുന്നു. താന്‍ രാവിലെ മുതല്‍ വീട്ടിലിരിക്കുന്ന ആളാണെന്നും പറയുന്നുണ്ട്. എന്നാല്‍ ബോധവത്കരണം നടത്തി അത്രയേയുള്ളുവെന്നാണ് പൊലീസുകാരന്റെ മറുപടി. എന്നാല്‍ ഇങ്ങനെയല്ല ബോധവത്കരണം നടത്തേണ്ടതെന്ന് പറഞ്ഞ് സക്കീര്‍ ഹുസൈന്‍ കാറോടിച്ച് പോവുകയായിരുന്നു.

ഇന്നലെ പെരുമ്പാവൂരിൽ വാഹനം തടഞ്ഞതിന് പൊലീസിന് നേരെ കൈയേറ്റം ചെയ്ത സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.