LiveTV

Live

Kerala

വിദേശികളുടെ വിവരങ്ങള്‍ നല്‍കിയില്ല; മാതാ അമൃതാനന്ദമയി മഠത്തിനെതിരെ പരാതി

മഠത്തിൽ താമസിച്ചിരുന്ന വിദേശികളുടെ വിവരങ്ങൾ നൽകിയില്ലെന്നാണ് പരാതി. അതേസമയം എല്ലാവരുടെയും വിവരങ്ങൾ ആരോഗ്യവകുപ്പിന് നല്‍കിയിരുന്നെന്ന് മഠം അറിയിച്ചു.

വിദേശികളുടെ വിവരങ്ങള്‍ നല്‍കിയില്ല; മാതാ അമൃതാനന്ദമയി മഠത്തിനെതിരെ പരാതി

മാതാ അമൃതാനന്ദമയി മഠത്തിനെതിരെ ആലപ്പാട് പഞ്ചായത്ത് പൊലീസില്‍ പരാതി നല്‍കി. മഠത്തിൽ താമസിച്ചിരുന്ന വിദേശികളുടെ വിവരങ്ങൾ നൽകിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി കരുനാഗപ്പള്ളി എസിപിക്ക് കൈമാറി.അതേസമയം എല്ലാവരുടെയും വിവരങ്ങൾ ആരോഗ്യവകുപ്പിന് നല്‍കിയിരുന്നെന്ന് മഠം അറിയിച്ചു.