LiveTV

Live

Kerala

ചരക്ക് ലോറിയുമായി തിരിച്ചെത്താനായില്ല; മുംബൈ ഭീവണ്ടിയിൽ മലയാളികൾ കുടുങ്ങി, സഹായമഭ്യർഥിച്ച് വീഡിയോ സന്ദേശം

ചരക്ക് ലോറിയുമായി തിരിച്ചെത്താനായില്ല; മുംബൈ ഭീവണ്ടിയിൽ മലയാളികൾ കുടുങ്ങി, സഹായമഭ്യർഥിച്ച് വീഡിയോ സന്ദേശം

കേരളത്തിൽ നിന്ന് ചരക്കുമായി മുംബൈയിലേക്ക് പോയ മലയാളി സംഘം തിരിച്ചുവരാനാകാതെ ഭീവണ്ടിയിൽ കുടുങ്ങി. കോവിഡ് 19 പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ എവിടേക്കും പോകാനാകാതെ ദുരിതത്തിലായിരിക്കുകയാണിവർ. അധികൃതരുടെ സഹായത്തിനായി വീഡിയോ സന്ദേശം അയച്ച് കാത്തിരിക്കുകയാണിവർ.

മൂവാറ്റുപുഴയിൽനിന്നു പൈനാപ്പിൾ, ചക്ക തുടങ്ങിയ ഉത്പന്നങ്ങളുമായി ഹൈദരാബാദ്, രാജസ്ഥാൻ, അഹമ്മദാബാദ് എന്നിവടങ്ങളിൽ ലോഡ് ഇറക്കി കോവിഡ് 19 നിയന്ത്രണം മൂലം നാട്ടിലേക്കു തിരിച്ച ലോറികളാണ് ഭീവണ്ടിയിൽ പോലീസ് തടഞ്ഞിരിക്കുന്നത്. ലോറിയിലുള്ളവർ എങ്ങനെയെങ്കിലും കേരളത്തിലെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു വീഡിയോ സന്ദേശം അയച്ചിട്ടുണ്ട്. കേരളം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ലോഡ് കയറ്റാതെ പെട്ടെന്ന് തിരിച്ചുപോരുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. 20 കിലോമീറ്റർ പിന്നിട്ടാൽ എക്സ്പ്രസ് ഹൈവേയിലെത്തുകയും അവിടെനിന്നു തടസ്സങ്ങളില്ലാതെ കേരളത്തിലെത്താൻ സാധിക്കുകയും ചെയ്യുമെന്നും പറയുന്നു. ഇവിടെനിന്നു എവിടേക്കും തിരിച്ചുപോകാനാവില്ലെന്നും റോഡിൽ പാർക്കിങ്ങ് തടഞ്ഞതോടെ ഒരു ക്രഷറിൽ കയറ്റിയിട്ടിരിക്കുകയാണെന്നും ഡ്രൈവർമാർ പറയുന്നു. കോവിഡ് ബാധിച്ചിട്ടുള്ള പ്രദേശമായതിൽ ഇവിടെനിന്നു വണ്ടികൾ മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയാണ്. സുരക്ഷ ഭീഷണി നേരിടുന്നതായും ലോറിയിലുള്ളവർ സഹായ അഭ്യർഥനയിൽ പറയുന്നു.