LiveTV

Live

Kerala

ലോക് ഡൗണ്‍: കേരള ഹൈകോടതി, കീഴ്‌കോടതികളിലെ കേസുകളില്‍ ഇടക്കാല ഉത്തരവുകൾ നീട്ടി ഉത്തരവായി

 ലോക് ഡൗണ്‍: കേരള ഹൈകോടതി,  കീഴ്‌കോടതികളിലെ കേസുകളില്‍ ഇടക്കാല ഉത്തരവുകൾ നീട്ടി ഉത്തരവായി

കേരള ഹൈകോടതിയിലെയും സംസ്ഥാനത്തെയും എല്ലാ കീഴ്‌കോടതികളിലെയും പരിഗണനയിലുള്ള കേസുകളിലെ ഇടക്കാല ഉത്തരവുകൾ ഏപ്രിൽ 14 വരെ നീട്ടി ഹൈക്കോടതി ഫുൾ ബെഞ്ച് ഉത്തരവായി. രാജ്യത്ത് ഏപ്രിൽ 14 വരെ പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കോടതിയുടെ സ്വമേധയായുള്ള ഉത്തരവ്. ചീഫ് ജസ്റ്റിസ് മണികുമാർ, ജസ്റ്റിസുമാരായ സി.കെ അബ്ദുൽ റഹിം, സി.ടി രവികുമാർ എന്നിവരടങ്ങുന്ന ഫുൾ ബെഞ്ചിന്റെതാണ് തീരുമാനം.