LiveTV

Live

Kerala

അയൽ സംസ്ഥാനങ്ങളിൽ നിന്ന് വയനാട് വഴി കേരളത്തിലേക്ക് പ്രവേശിക്കാനാവില്ല; വന്നവരെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റും

അയൽ സംസ്ഥാനങ്ങളിൽ നിന്ന് വയനാട് വഴി കേരളത്തിലേക്ക് പ്രവേശിക്കാനാവില്ല; വന്നവരെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റും

അയൽ സംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി കടന്ന് വരുന്നവർക്ക് ഇനി വയനാട് വഴി കേരളത്തിൽ പ്രവേശിക്കാനാവില്ലെന്ന് വയനാട് ജില്ല കലക്ടർ ഡോ അദീല അബ്ദുല്ല. ഇന്ന് എത്തിയവരെ വയനാട്ടിലെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റും. വഴിയിൽ കുടുങ്ങിയവരെ അതത് ഇടങ്ങളിൽ കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റും. ആരേയും ഇനി നാടുകളിലേക്ക് അയക്കില്ല. അതിർത്തി കടക്കാനാവാതെ നൂറുകണക്കിന് മറുനാടൻ മലയാളികൾ ചെക്ക് പോസ്റ്റുകളിൽ കുടുങ്ങിക്കിടക്കുകയാണ്.

അതെ സമയം കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വന്ന വാഹനങ്ങളെ മുത്തങ്ങ ചെക്ക്പോസ്റ്റില്‍ തടഞ്ഞു.100 ‍ലധികം ആളുകള്‍ ചെക്ക്പോസ്റ്റില്‍ കുടുങ്ങി കിടക്കുകയാണ്. കര്‍ണാടക ചെക്കുപോസ്റ്റില്‍ മണിക്കൂറുകള്‍ നീണ്ട പരിശോധക്ക് ശേഷമാണ് ഇവരെ കേരളത്തിലേക്ക് കടത്തിവിട്ടത്.