LiveTV

Live

Kerala

ലോക്ക് ഡൗണ്‍: പൂഴ്ത്തിവെപ്പ്, അമിത വില എന്നിവയില്‍ നടപടി തുടങ്ങി

ലോക്ക് ഡൗണ്‍:  പൂഴ്ത്തിവെപ്പ്, അമിത വില എന്നിവയില്‍ നടപടി തുടങ്ങി

നിയന്ത്രണത്തിന്‍റെ പശ്ചാത്തലത്തില്‍ ആവശ്യവസ്തുക്കള്‍ പൂഴ്ത്തിവെക്കുന്നതും അമിത വില ഈടാക്കുന്നതും തടയാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. സിവില്‍ സപ്ലൈസ് വകുപ്പിന്‍റെ നേത്യത്വത്തില്‍ കര്‍ശന പരിശോധനകളാണ് നടക്കുന്നത്. താലൂക്ക് തലത്തില്‍ നടത്തുന്ന പരിശോധനകളുടെ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് ഉടനടി നല്‍കാന്‍ സപ്ലൈ ഓഫീസര്‍മാര്‍ക്ക് നിര്‍‌ദ്ദേശമുണ്ട്. കോഴിക്കോട് താമരശ്ശേരി സപ്ലൈ ഓഫീസറുടെ നേത്യത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഞ്ചസാര, പയര്‍, പരിപ്പ്, വെളിച്ചെണ്ണ തുടങ്ങിയവക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് അമിത വില ഈടാക്കുന്നതായി കണ്ടെത്തി.

പൊതുവിപണിയില്‍ ആവശ്യവസ്തുക്കളുടെ ക്ഷാമം ഇല്ലെന്നും അരിയടക്കമുള്ളവ കൂടുതലായി ശേഖരിച്ച് വെച്ചിട്ടുണ്ടന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.