LiveTV

Live

Kerala

ആലപ്പുഴക്കാർ പട്ടിണി കിടക്കില്ല; 20 രൂപക്ക് ഉച്ചയൂണ് വീട്ടിലെത്തും

ആലപ്പുഴക്കാർ പട്ടിണി കിടക്കില്ല; 20 രൂപക്ക് ഉച്ചയൂണ് വീട്ടിലെത്തും

പല കുടുംബങ്ങൾക്കും പല കാരണങ്ങളാല്‍ ഭക്ഷണം വീട്ടിൽ പാചകം ചെയ്യാൻ കഴിയില്ല. എന്നാല്‍ ലോക്ക് ഡൗൺ സമയത്ത് ആലപ്പുഴക്കാർ ഭക്ഷണ കാര്യമോർത്ത് ടെൻഷനടിക്കണ്ട. 20 രൂപയ്ക്ക് ഉച്ചയൂണ് വീട്ടിലെത്തും. സർക്കാർ നിർദ്ദേശപ്രകാരം കുടുംബശ്രീയുടെ മേൽനോട്ടത്തിലാണ് ഉച്ചയൂണ് വിതരണം ചെയ്യുന്നത്. ആലപ്പുഴ മുതൽ ചേർത്തല വരെ ഭക്ഷണം ഉറപ്പുവരുത്തുന്നതിനാണ് വിവിധ സംഘടനകളുമായി ചേർന്ന് കുടുംബശ്രീ ബദൽ സംവിധാനം ഒരുക്കിയത്.

തലേ ദിവസം ഫോണിലൂടെ എത്ര ഊണ് വേണമെന്ന് ഓർഡർ ചെയ്യണം. ഇതിനായി വിവിധ സംഘടനകളുടെ ഫോൺ നമ്പറുകൾ ഉടൻ ജനങ്ങളെ അറിയിക്കും. ഊണ് വീട്ടിലെത്തുമ്പോൾ കാശ് നൽകിയാൽ മതി. സ്പെഷ്യൽ വിഭവങ്ങളായ ചിക്കൻ, മീൻ വറുത്തത് എന്നിവയ്ക്ക് 50 രൂപ അധികം നൽകണം. പാവപ്പെട്ടവർക്ക് സൗജന്യമായും ഭക്ഷണം വിതരണം ചെയ്യുന്നതാണ്.