LiveTV

Live

Kerala

കാസര്‍കോട് ജില്ലയിൽ കോവിഡ് വ്യാപനം ഉണ്ടായോയെന്ന് ഇന്നത്തെ ഫലത്തില്‍ അറിയാം: ജില്ലാ കലക്ടര്‍

കാസര്‍കോട് ജില്ലയിൽ കോവിഡ് വ്യാപനം ഉണ്ടായോയെന്ന് ഇന്നത്തെ ഫലത്തില്‍ അറിയാം: ജില്ലാ കലക്ടര്‍

കാസര്‍കോട് ജില്ലയിൽ കോവിഡ് 19ന്‍റെ സമൂഹവ്യാപനം ഉണ്ടായോയെന്ന് ഇന്നത്തെ ഫലങ്ങള്‍ വന്നാല്‍ അറിയാമെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ സജിത് ബാബു‍. ഇന്ന് നിര്‍ണായക ദിനമാണെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ രണ്ടാം ദിവസവും പൂര്‍ണമാണ്.

സമ്പൂര്‍ണ ലോക് ഡൗണിന്റെ രണ്ടാം ദിവസം കാസര്‍കോട് ജില്ല പൊലീസ് നിയന്ത്രണത്തിലായി. റോഡുകളില്‍ ഓരോ കിലോമീറ്റര്‍ ദൂരത്തിലും പൊലീസ് താൽക്കാലിക ചെക്ക് പോസ്റ്റുകൾ ഒരുക്കി. കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷം മാത്രം അനിവാര്യമായ യാത്രകൾ അനുവദിക്കുന്നുണ്ട്. അല്ലാത്ത മുഴുവൻ പേരെയും തിരിച്ചയക്കുന്നു. കാസര്‍ഗോഡ് ഇന്ന് കൂടുതൽ പരിശോധനാ ഫലം വരാനിരിക്കുന്ന സങ്കീർണ ദിവസമാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ഇന്നത്തെ പരിശോധന ഫലം വന്നാൽ ജില്ലയിൽ സാമൂഹിക വ്യാപനം ഉണ്ടോയിട്ടുണ്ടോ എന്ന് വ്യക്തമാവും.

ജില്ലയിൽ സന്നദ്ധ പ്രവർത്തനം അനുവദിക്കില്ലെന്നും ജില്ലാ കലക്ടർ പറഞ്ഞു. സർക്കാർ മേൽനോട്ടത്തിൽ മാത്രമായിരിക്കും സന്നദ്ധ പ്രവർത്തനം. കാസര്‍ഗോഡ് ജനറൽ ആശുപത്രിയിൽ ഒരു അസിസ്റ്റന്റ് സൂപ്രണ്ടിനെ അധികമായി നിയക്കുകയും ചെയ്തു.