LiveTV

Live

Kerala

സംസ്ഥാനങ്ങളുടെ സാമ്പത്തികഭദ്രത കോവിഡ് തകര്‍ക്കും; ഗുരുതര സാഹചര്യം ഉണ്ടായിട്ടും കേന്ദ്രം പണം അനുവദിക്കുന്നില്ലെന്നും തോമസ് ഐസക്

മാര്‍ച്ച് 31 ശേഷവും സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന സൂചനയും ധനമന്ത്രി നല്‍കി‌.

സംസ്ഥാനങ്ങളുടെ സാമ്പത്തികഭദ്രത കോവിഡ് തകര്‍ക്കും; ഗുരുതര സാഹചര്യം ഉണ്ടായിട്ടും കേന്ദ്രം പണം അനുവദിക്കുന്നില്ലെന്നും തോമസ് ഐസക്

കേന്ദ്രത്തെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഗുരുതര സാഹചര്യം ഉണ്ടായിട്ടും കേന്ദ്രം പണം അനുവദിക്കുന്നില്ലെന്ന് തോമസ് ഐസക് പറഞ്ഞു. ജനങ്ങളുടെ കൈയ്യിൽ പണമെത്തിയാലേ കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന സൂചനയും ധനമന്ത്രി നല്‍കി‌. എല്ലാ സംസ്ഥാനങ്ങളുടെയും സാമ്പത്തിക ഭദ്രത കോവിഡ് തകർക്കും. കേന്ദ്ര സഹായം ലഭ്യമാകാതെ ഇതിനെ മറികടക്കാനാകില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് മീഡിയ വണ്ണിനോട് പറഞ്ഞു.