LiveTV

Live

Kerala

കോവിഡ് പടരുന്നു: ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാകിറ്റുകള്‍ക്ക് ക്ഷാമം

രോഗികളുടെ എണ്ണവും നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തണം. ഇതിന് പിപിഇ കിറ്റുകള്‍ കൂടിയേ തീരൂ

കോവിഡ് പടരുന്നു: ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാകിറ്റുകള്‍ക്ക് ക്ഷാമം

കോവിഡ് പടരുമ്പോള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാകിറ്റുകള്‍ക്ക് ക്ഷാമം. ദിവസവും നൂറിലധികം കിറ്റുകള്‍ വേണം. നിലവില്‍ കിറ്റിലെ ഉപകരണങ്ങള്‍ വെവ്വേറെ വാങ്ങുകയാണ് ആശുപത്രികള്‍.

ഐസുലേഷന്‍ വാര്‍ഡുകളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അറ്റന്‍ഡര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാവശ്യമായ സുരക്ഷാ കിറ്റുകള്‍ ആശുപത്രികളില്‍ തീരാറായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 600 എണ്ണമാണ് ഇനി ബാക്കിയുള്ളത്. ദിവസവും 50 മുതല്‍ 60 വരെ കിറ്റുകള്‍ ആവശ്യമായി വരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇരുനൂറിന് അടുത്ത് കിറ്റുകളാണ് ദിവസവും ഉപയോഗിക്കുന്നത്. മാസ്ക്, ഗ്ലൌസ്, ഗോഗിള്‍സ്, ഷൂ കവര്‍ ഉള്‍പ്പെടെയുള്ളവ വെവ്വേറെ വാങ്ങി പ്രതിസന്ധി മറികടക്കാനാണ് ആശുപത്രികളുടെ ശ്രമം. കാരുണ്യ ഫാര്‍മസികള്‍, പേയിങ് കൌണ്ടര്‍, സര്‍ജിക്കല്‍ ഉപകരണ കമ്പനികള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഉപകരണങ്ങള്‍ വാങ്ങുന്നത്.

കോവിഡ് 19 ചികിത്സ നല്‍കുന്ന എല്ലാ ആശുപത്രികളിലും വളരെ കുറച്ച് കിറ്റുകള്‍ മാത്രമേ ഇനി ബാക്കിയുള്ളൂ. രോഗികളുടെ എണ്ണവും നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തണം. ഇതിന് പിപിഇ കിറ്റുകള്‍ കൂടിയേ തീരൂ. വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചുവെന്നാണ് ആശുപത്രികളുടെ വിശദീകരണം.