LiveTV

Live

Kerala

പത്രക്കെട്ടുകളും വാഹനങ്ങളും അണുവിമുക്തമാക്കിയാണ് വായനക്കാരിലേക്ക് പത്രം എത്തിക്കുന്നതെന്ന് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി

ദിനപത്രങ്ങള്‍ സുരക്ഷിതമല്ലെന്ന പ്രചരണം വ്യാജമാണ്. പൂര്‍ണസുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് ഓരോ പത്രവും വായനക്കാരന്റെ കൈകളിലെത്തുന്നതെന്ന്

പത്രക്കെട്ടുകളും വാഹനങ്ങളും അണുവിമുക്തമാക്കിയാണ് വായനക്കാരിലേക്ക് പത്രം എത്തിക്കുന്നതെന്ന് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി

ദിനപത്രങ്ങള്‍ അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും സുരക്ഷിതമായല്ലെന്ന പ്രചാരണം തെറ്റാണെന്ന് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി. ദിനപത്രങ്ങള്‍ സുരക്ഷിതമല്ലെന്ന പ്രചരണം വ്യാജമാണ്. പൂര്‍ണസുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് ഓരോ പത്രവും വായനക്കാരന്റെ കൈകളിലെത്തുന്നതെന്ന് ഐഎന്‍എസ് കേരള റീജ്യണല്‍ കമ്മിറ്റി ചെയര്‍മാന്‍ എം വി ശ്രേയാംസ് കുമാര്‍ അറിയിച്ചു.

പൂര്‍ണമായും യന്ത്രവല്‍കൃത മാര്‍ഗത്തിലൂടെയാണ് അച്ചടിക്കുന്നത്. പത്രക്കെട്ടുകളും വിതരണത്തിന് എത്തിക്കുന്ന വാഹനങ്ങളും അണുവിമുക്തമാക്കിയാണ് വായനക്കാരനിലേക്ക് എത്തിക്കുന്നത്.. കോവിഡ് 19 പ്രതിരോധിക്കുന്നതിനായി പല നടപടികളും പല പത്രസ്ഥാപനങ്ങളും സ്വീകരിച്ചിട്ടുണ്ട്. ആവശ്യം വേണ്ട ജീവനക്കാര്‍ മാത്രമാണ് ഓഫീസിലെത്തുന്നത്. ജീവനക്കാര്‍ അധികവും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും, കോറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും എം വി ശ്രേയംസ് കുമാര്‍ പറഞ്ഞു.