LiveTV

Live

Kerala

മോഹനന്‍ വൈദ്യര്‍ കോവിഡ് നിരീക്ഷണത്തില്‍

മോഹനന്‍ വൈദ്യര്‍ക്കൊപ്പം ജയിലിലെ സഹതടവുകാരെ നിരീക്ഷണത്തിനായി നേരത്തെ ആലുവയിലേക്ക് മാറ്റിയിരുന്നു, പട്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കില്‍ കോവിഡ് 19 ന് ചികിത്സക്കുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്

മോഹനന്‍ വൈദ്യര്‍ കോവിഡ് നിരീക്ഷണത്തില്‍

കോവിഡ് 19 രോഗത്തിന് വ്യാജ ചികിത്സ നടത്തി അറസ്റ്റിലായ മോഹനന്‍ വൈദ്യര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരീക്ഷണത്തില്‍. മോഹനന്‍ വൈദ്യര്‍ക്കൊപ്പം ജയിലില്‍ കഴിഞ്ഞ സഹതടവുകാരെ നിരീക്ഷണത്തിനായി നേരത്തെ ആലുവയിലേക്ക് മാറ്റിയിരുന്നു. പട്ടിക്കാട്ടെ ഒരു സ്വകാര്യ ക്ലിനിക്കില്‍ കോവിഡ് 19 ന് ചികിത്സക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്ക് ചികില്‍സിക്കാന്‍ ലൈസന്‍സ് ഇല്ലെന്ന് ആരോഗ്യവകുപ്പിന്റെ റെയ്ഡില്‍ നേരത്തെ കണ്ടെത്തിയിരുന്നു. രണ്ട് വനിത ആയുര്‍വേദ ഡോക്ടര്‍മാരെക്കൊണ്ട് മരുന്നു കുറിപ്പടി എഴുതിച്ചുകൊണ്ടായിരുന്നു ഇയാള്‍ നിയമത്തെ മറികടന്നത്.

കോവിഡ് 19 രോഗത്തിന് ഇയാള്‍ ചികില്‍സ നടത്തുന്നതായി ആരോഗ്യ വകുപ്പിന്‍റെ കണ്‍ട്രോള്‍ റൂമിലാണ് വിവരം ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഉടനെ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പീച്ചി പൊലീസിനെ വിവരമറിയിച്ചു. പൊലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സംയുക്തമായി ക്ലിനിക്കില്‍ നടത്തയ റെയ്ഡിലാണ് ഇയാള്‍ അറസ്റ്റിലായത്. ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ രോഗികളെ ചികില്‍സിക്കുകയായിരുന്നു മോഹനന്‍ വൈദ്യര്‍.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ആളുകളാണ് ചികില്‍സ തേടി പട്ടിക്കാടുള്ള ഇയാളുടെ എത്തിയത്. രോഗികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ജാമ്യമില്ലാക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ആള്‍മാറാട്ടം, വഞ്ചന, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.