LiveTV

Live

Kerala

മാര്‍ച്ച് 1 ന് ശേഷം 4000ത്തോളം പ്രവാസികള്‍ എത്തിയെന്ന് പൊലീസ്; കാസര്‍കോട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 857 മാത്രം

കാസര്‍കോട് കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ പൊരുത്തക്കേട്

മാര്‍ച്ച് 1 ന് ശേഷം 4000ത്തോളം പ്രവാസികള്‍ എത്തിയെന്ന് പൊലീസ്; കാസര്‍കോട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 857 മാത്രം

കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ പൊരുത്തക്കേട്. വാര്‍ഡ് തല ജനജാഗ്രത സമിതികളുടെ നേതൃത്വത്തില്‍ നിരീക്ഷിക്കുന്നവരുടെ എണ്ണം ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്ലില്‍ ഇല്ല. ജില്ലയില്‍ നിരീക്ഷിക്കുന്നവരുടെ എണ്ണമായി ആരോഗ്യവകുപ്പിന് നല്‍കുന്നത് ജില്ലാ കേന്ദ്രത്തില്‍ നിന്നും നേരിട്ട് നിരീക്ഷിക്കുന്നവരുടെ കണക്ക് മാത്രം. കണക്കുകളില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ മീഡിയവണിനോട് പറഞ്ഞു.

ഇന്നലെ വൈകീട്ട് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പാണ് ഇത്. ഇതില്‍ കാസര്‍കോട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണമായി ചേര്‍ത്തിരിക്കുന്നത് 857 മാത്രം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വളരെ കുറച്ചത് ചര്‍ച്ചയായതോടെ രാത്രി നിരീക്ഷണത്തിലുള്ളവരുടെ പുതുക്കിയ വാര്‍ത്താകുറിപ്പ് ഇറക്കി. ഇതില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2470 ആയി.

1584 പേര്‍ പഞ്ചായത്ത് നഗരസഭ വാര്‍ഡ് തലങ്ങളിലുള്ള ജനജാഗ്രത സമിതികളുടെ നേതൃത്വത്തില്‍ നിരീക്ഷിക്കുന്നവരാണ്. നേരത്തെ സൂചിപ്പിച്ച 857 പേര്‍ ജില്ല കോവി‍ഡ് 19 സെല്ലിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലുള്ളവരും. ജനജാഗ്രത സമിതികളുടെ നിരീക്ഷണത്തിലുള്ളവരുടെ പട്ടിക ജില്ല കോവിഡ് 19 സെല്ലിന്റെ കൈവശമില്ലാതിരുന്നത് വീഴ്ചയായി ചൂണ്ടിക്കാട്ടപ്പെടുന്നു.

മാര്‍ച്ച് 1ന് ശേഷം ജില്ലയില്‍ 4000ത്തോളം പ്രവാസികള്‍ നാട്ടിലെത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. ഇവരെല്ലാം ജില്ലാ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടിരുന്നോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. വിവരം മറച്ചുവെച്ചവര്‍ക്കെതിരെയും നിരീക്ഷണകാലയളവില്‍ പുറത്തിറങ്ങിയവര്‍ക്കെതിരെയും കടുത്ത നടപടി എടുക്കാനാണ് പൊലീസിന്റെ തീരുമാനം.

കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചു; ജില്ലയില്‍ കര്‍ശന നിയന്ത്രണം
Also Read

കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചു; ജില്ലയില്‍ കര്‍ശന നിയന്ത്രണം