LiveTV

Live

Kerala

കഥാകൃത്ത് ഇ. ഹരികുമാർ അന്തരിച്ചു

മഹാകവി ഇടശ്ശേരിയുടെ മകനാണ്

കഥാകൃത്ത് ഇ. ഹരികുമാർ അന്തരിച്ചു

മഹാകവി ഇടശ്ശേരിയുടെ മകനും കഥാകൃത്തുമായ ഇ. ഹരികുമാർ അന്തരിച്ചു. 76 വയസ്സായിരുന്നു. തൃശൂർ മുണ്ടുപാലം അവന്യൂ ക്രസന്‍റ് ലെയിൻ അപാർട്ട്മെന്റിലായിരുന്നു താമസം.

ആദ്യ കഥ ‘മഴയുള്ള രാത്രിയിൽ’ 1962 ൽ പ്രസിദ്ധീകരിച്ചു. 9 നോവലുകളും 13 ചെറുകഥകളും ഹരികുമാറിന്റേതായുണ്ട്. 1998 ലും 2004 ലും കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. ‘ദിനോസോറിന്റെ കുട്ടി’എന്ന ചെറുകഥ സമാഹാരത്തിന്‌ 1988 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും, ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന ചെറുകഥക്ക് 1997ൽ പത്മരാജൻ പുരസ്കാരം ലഭിച്ചു.

1943 ജൂലൈ 13 ന്‌ പൊന്നാനിയിലായിരുന്നു ജനനം. പൊന്നാനി എ.വി. ഹൈസ്കൂൾ, കൽക്കട്ട സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1960 മുതൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. അതിനു ശേഷം കമ്പ്യൂട്ടർ ടൈപ്പ് സെറ്റിങ്, പുസ്തക പ്രസിദ്ധീകരണം എന്നീ മേഖലകളിൽ പ്രവർത്തിക്കുകയായിരുന്നു.

ലളിതയാണ് ഭാര്യ. മകൻ അജയും മരുമകൾ ശുഭയും കാലിഫോർണിയയിലാണുള്ളത്.