LiveTV

Live

Kerala

തെരുവോരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണവും പ്രത്യേക താമസവുമൊരുക്കുമെന്ന് മുഖ്യമന്ത്രി

ഇതു സംബന്ധിച്ച് കാസര്‍കോഡ് ജില്ലയിലെ എം.എല്‍.എമാരോട് സംസാരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

തെരുവോരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണവും പ്രത്യേക താമസവുമൊരുക്കുമെന്ന് മുഖ്യമന്ത്രി

കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ കേരളം ലോക്ഡൌണിലാണ്. പുറത്തിറങ്ങാതെ വീട്ടിലിരിക്കാനാണ് ജനങ്ങളോട് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കാസര്‍കോഡ് ജില്ലയാണ് കോവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തെരുവുകളിലും വഴിയോരങ്ങളിലും കഴിയുന്ന ആളുകള്‍ക്ക് ഭക്ഷണവും പ്രത്യേക പാര്‍പ്പിട സൌകര്യവും ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

ഇതു സംബന്ധിച്ച് കാസര്‍കോഡ് ജില്ലയിലെ എം.എല്‍.എമാരോട് സംസാരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വഴിയോരങ്ങളില്‍ താമസിക്കുന്ന ആളുകളുടെ കണക്കെടുക്കാന്‍ ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.