LiveTV

Live

Kerala

കോവിഡ് 19നെ ഒരുമിച്ച് പ്രതിരോധിക്കാന്‍ കൺട്രോൾ റൂം തുറന്ന് എസ്.വൈ.എസ് സാന്ത്വനം

ഈ മഹാമാരിയെ തുരത്തുന്നതിൽ സർക്കാരിന് പൊതുസമൂഹത്തിന്‍റെ മഴുവൻ പിന്തുണയും ലഭിക്കേണ്ട അനിവാര്യ ഘട്ടമാണ് ഇതെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു

കോവിഡ് 19നെ ഒരുമിച്ച് പ്രതിരോധിക്കാന്‍ കൺട്രോൾ റൂം തുറന്ന് എസ്.വൈ.എസ് സാന്ത്വനം

കൊറോണ പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന പശ്ചാതലത്തിൽ അടിയന്തര സേവനങ്ങൾക്ക് വിപുലമായ സംവിധാനങ്ങളുമായി എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി കൺട്രോൾ റൂം ആരംഭിച്ചു. കോവിഡ്- 19 'ഭയപ്പെടരുത്, ഒരുമിച്ച് നേരിടാം' എന്ന സന്ദേശവുമായാണ് സംസ്ഥാന തലം മുതൽ യൂണിറ്റ് തലം വരെ സാന്ത്വനം വളണ്ടിയർമാർ കർമ്മരംഗത്ത് ഇറങ്ങുന്നത്.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും സഹായിക്കാൻ ആരോരുമില്ലാതെ ഒറ്റപ്പെട്ടുപോയവർക്കും മരുന്ന്, ഭക്ഷണം, വീട്ടിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കൽ എന്നിവക്കായി കേരളത്തിൽ എവിടെ നിന്നും എസ്.വൈ.എസ് കൺട്രോൾ റൂമിലേക്ക് വിളിക്കാം. കൺട്രോൾ റൂം വിവരം ഉടനെ ജില്ലാ ഹെൽപ്പ് ലൈനിലേക്ക് കൈമാറും. സർക്കിൾ, സോൺ ഹെൽപ് ഡെസ്ക്കുകൾ വഴി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ സാന്ത്വനം വളണ്ടിയർമാർ അവിടെ എത്തി ആവിശ്യമായ സഹായങ്ങൾ ചെയ്യും.

സ്റ്റേറ്റ് കൺട്രോൾ റൂം നമ്പറുകൾ: 9061873657, 9747427360, 9846272963, 9526864313,9847123206, 9847227539

കൺട്രോൾ റൂം തിങ്കളാഴ്ച രാത്രിയോടെ പ്രവർത്തനസജ്ജമായി. 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. സൗജന്യ മാസ്ക് വിതരണം, ഹാന്‍റ് വാഷ് പോയിന്‍റുകൾ സ്ഥാപിക്കൽ, രക്തദാനം, മാസ്ക് നിർമ്മാണം തുടങ്ങിയ സേവനങ്ങൾ എസ്.വൈ.എസ് ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. കേരളത്തിലെ ആരോഗ്യ വകുപ്പിന്‍റെ മുഴുവൻ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് എസ്.വൈ.എസ് കോവിഡ് - 19 എതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.

കോവിഡ് 19നെ ഒരുമിച്ച് പ്രതിരോധിക്കാന്‍ കൺട്രോൾ റൂം തുറന്ന് എസ്.വൈ.എസ് സാന്ത്വനം

ഈ മഹാമാരിയെ തുരത്തുന്നതിൽ സർക്കാരിന് പൊതുസമൂഹത്തിന്‍റെ മഴുവൻ പിന്തുണയും ലഭിക്കേണ്ട അനിവാര്യ ഘട്ടമാണ് ഇതെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. ആരോഗ്യപ്രവർത്തകർക്കൊപ്പം സന്നദ്ധസംഘടനകൾ കൂടി കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് രോഗവ്യാപനം തടയുന്നതിനും പ്രതിരോധപ്രവർത്തനങ്ങൾക്കും മുന്നിട്ടിറങ്ങേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് കേരളത്തിലെ എല്ലാ ഗ്രാമങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഹെല്പ് ലൈൻ ശൃംഖല എസ് വൈ എസ് തുടക്കം കുറിക്കുന്നത്. സയ്യിദ് ത്വാഹാ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, സുലൈമാൻ സഖാഫി മാളിയേക്കൽ, ഡോ: പി.എ മുഹമ്മദ് സഖാഫി, എം.വി സിദ്ധീഖ് സഖാഫി, ദേവർശോല അബ്ദുസലാം മുസ്ലിയാർ, എസ്.ശറഫുദ്ധീൻ, എം.മുഹമ്മദ് സ്വാദിഖ്, ആർ.പി ഹുസൈൻ പ്രസംഗിച്ചു.