LiveTV

Live

Kerala

കാസര്‍കോട് ഒരാള്‍ക്ക് കൂടി കോവിഡ്, രണ്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കും

വിദേശത്തുനിന്നെത്തിയിട്ടും സ്വയം നിരീക്ഷണത്തില്‍ കഴിയാതെ സമൂഹത്തില്‍ രോഗവ്യാപനത്തിന് ഇടയാക്കുന്ന തരത്തില്‍ ഇടപഴകിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നടപടിക്ക് ജില്ലാ ഭരണകൂടം തയ്യാറായത്

കാസര്‍കോട് ഒരാള്‍ക്ക് കൂടി കോവിഡ്, രണ്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കും

ഒരു കാസര്‍കോട് സ്വദേശിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് ജില്ല പൂര്‍ണ്ണമായും അടച്ചു. അനാവിശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. നിരീക്ഷണത്തിലിരിക്കെ മറ്റുള്ളവരുമായി ഇടപഴകിയെ രണ്ടുപേരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടും.

വിദേശത്തുനിന്നെത്തിയിട്ടും സ്വയം നിരീക്ഷണത്തില്‍ കഴിയാതെ സമൂഹത്തില്‍ രോഗവ്യാപനത്തിന് ഇടയാക്കുന്ന തരത്തില്‍ ഇടപഴകിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നടപടിക്ക് ജില്ലാ ഭരണകൂടം തയ്യാറായത്.

മുമ്പുതന്നെ നിരവധി അഭ്യര്‍ഥനകള്‍ നല്‍കിയിരുന്നതാണെന്നും ഇനി നടപടികളിലേക്ക് കടക്കുകയാണെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചതു കാരണം രണ്ടുപേരിലൂടെ നിരവധി ആളുകള്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ട്. പാസ്‌പോര്‍ട്ടിന്റെ കാര്യങ്ങള്‍ ഉള്‍പ്പടെ അവരിനി ഗള്‍ഫ് കാണാത്ത സാഹചര്യമുണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി. വിലക്ക് ലംഘിക്കുന്നത് തുടര്‍ന്നാല്‍ ഇതേരീതിയില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.