LiveTV

Live

Kerala

വൈറസിനെ ചെറുക്കാന്‍ ഹെലികോപ്റ്റർ വഴി മരുന്നു തളിക്കുമെന്ന വ്യാജ പ്രചരണം: കണ്ണൂരില്‍ ഒരാള്‍ അറസ്റ്റില്‍

പ്രചരിച്ച വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്.

വൈറസിനെ ചെറുക്കാന്‍ ഹെലികോപ്റ്റർ വഴി മരുന്നു തളിക്കുമെന്ന വ്യാജ പ്രചരണം: കണ്ണൂരില്‍ ഒരാള്‍ അറസ്റ്റില്‍

കണ്ണൂരിൽ ഹെലികോപ്റ്റർ വഴി മരുന്നു തളിക്കുമെന്ന വ്യാജ പ്രചരണം നടത്തിയയാൾ അറസ്റ്റിൽ. മുഴപ്പിലങ്ങാട് സ്വദേശി ഷാന ഷരീഫ് ആണ് അറസ്റ്റിലായത്. കൊറോണ വൈറസ് ബാധ ചെറുക്കാന്‍ ഹെലികോപ്റ്റര്‍ വഴി മരുന്നുതളിക്കുമെന്നായിരുന്നു പ്രചാരണം.

കൊറോണ വൈറസിനെതിരേ ഹെലികോപ്റ്ററില്‍ മീഥൈല്‍ വാക്‌സിന്‍ എന്ന വിഷപദാര്‍ഥം തെളിക്കുമെന്നാണ് ഇയാള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചത്. പ്രചരിച്ച വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്.

പ്രധാനമന്ത്രി ജനതാകര്‍ഫ്യൂ പ്രഖ്യാപിച്ചത് കോറോണ വൈറസിനെ തുരത്താന്‍ ഹെലികോപ്റ്റര്‍ വഴി മരുന്നുതളിക്കാനാണെന്ന് നേരത്തെ പ്രചരിച്ചിരുന്നു. അതുകൊണ്ടാണ് ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത് എന്നായിരുന്നു വാട്‍സപ്പ് സന്ദേശം വഴി പ്രചരിച്ചിരുന്നത്.