LiveTV

Live

Kerala

കാസര്‍കോട് ജില്ല പൂര്‍ണമായും കണ്ണൂര്‍, പത്തനംതിട്ട, എറണാകുളം ജില്ലകള്‍ ഭാഗികമായും അടയ്ക്കും; കോവിഡ് ബാധിത ജില്ലകളിലെ ബാറുകളും അടച്ചിടും

കോവിഡ് ബാധിത ജില്ലകൾ അടച്ചിടണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം ചര്‍ച്ച ചെയ്യാനായി സംസ്ഥാന സര്‍ക്കാര്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം

കാസര്‍കോട് ജില്ല പൂര്‍ണമായും കണ്ണൂര്‍, പത്തനംതിട്ട, എറണാകുളം ജില്ലകള്‍ ഭാഗികമായും അടയ്ക്കും; കോവിഡ് ബാധിത ജില്ലകളിലെ ബാറുകളും അടച്ചിടും

കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനം. കാസർകോട് ജില്ല പൂർണ്ണമായും അടച്ചിടും. പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകൾ ഭാഗികമായി അടച്ചിടും. സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടുമെങ്കിലും ബിവറേജസ് ഔട്ട്‍ലെറ്റുകൾ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കും.

കോവിഡ് ബാധിതരുടെ എണ്ണം ദിവസവും വർധിച്ച് വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനമായത്.

കാസർകോട് ജില്ലയിൽ ആരും പുറത്തിറങ്ങരുത്. ഭക്ഷ്യസാധനങ്ങൾ വീടുകളിൽ എത്തിച്ച് നൽകും. വ്യാപാരി വ്യവസായികളായിരിക്കും ഇതിന് നേതൃത്വം നൽകുക. കാസർകോട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭക്ഷണസാധനങ്ങളുടെ ചെലവ് സർക്കാർ വഹിക്കും.

കണ്ണൂർ, എറണാകുളം, പത്തനംതിട്ട ഭാഗികമായി അടയ്ക്കും. ഈ ജില്ലകളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും. ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം, ആശുപത്രി, മരുന്ന്, വൈദ്യുതി എന്നിവയ്ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത മറ്റ് ജില്ലകളിൽ നിലവിലെ നിയന്ത്രങ്ങൾ കർശനമാക്കും. സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കോവിഡ്; കോഴിക്കോട് ആദ്യ കോവിഡ് സ്ഥിരീകരണം
Also Read

സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കോവിഡ്; കോഴിക്കോട് ആദ്യ കോവിഡ് സ്ഥിരീകരണം

രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ച എല്ലാ ജില്ലകളും അടച്ചിടണമെന്നാണ് കേന്ദ്ര സർക്കാർ ഇന്നലെ നൽകിയ നിർദ്ദേശം. എന്നാൽ കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ കർശന നടപടികളിലേക്ക് സർക്കാർ പോയിരുന്നില്ല.

കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയാലും അവശ്യസാധനങ്ങൾക്കും, സർവീസുകൾക്കും ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് സർക്കാർ നൽകുന്ന ഉറപ്പ്. അവശ്യ സാധനങ്ങൾ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം നൽകി.അവശ്യ സാധനങ്ങൾ കിട്ടുന്ന കടകൾ തുറന്നു പ്രവർത്തിക്കണം,നിത്യോപയോഗ സാധനങ്ങളും ഉറപ്പാക്കും. അത്തരം കടകൾക്കു നിയന്ത്രണമില്ലെന്നും മുഖ്യമന്തിയുടെ ഓഫീസ് അറിയിച്ചു. സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിയമ നടപടി കർശനമായി നടപ്പാക്കാനാണ് സർക്കാർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

കാസര്‍കോട് നിരോധനാജ്ഞ: ആവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടും
Also Read

കാസര്‍കോട് നിരോധനാജ്ഞ: ആവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടും

സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; നിത്യോപയോഗ സാധനങ്ങള്‍ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍

കോവിഡ് സ്ഥിരീകരിച്ച ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നുറപ്പായതോടെ അവശ്യസാധനങ്ങളുടെ ലഭ്യത സംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്കയായി. എന്നാല്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും നിത്യോപയോഗ സാധനങ്ങള്‍ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് 19 സ്ഥിരീകരിച്ച ജില്ലകളില്‍ അവശ്യ സര്‍വീസ് മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലൊഴികെ മറ്റിടങ്ങളില്‍ പൂര്‍ണ ലോക്ഡൌണ്‍ ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പക്ഷേ, ജനങ്ങള്‍ ആവശ്യത്തിന് മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന നിര്‍ദേശവുമുണ്ട്.

ഇതുവരെ പത്ത് ജില്ലകളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടങ്ങളില്‍ ഇന്ന് മുതല്‍ അവശ്യസാധനങ്ങള്‍ വാങ്ങി സംഭരിക്കാന്‍ ജനങ്ങള്‍ തുനിയുമെന്നുറപ്പാണ്. അവശ്യസാധനങ്ങള്‍ക്ക് ക്ഷാമമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ക്ക് നിയന്ത്രണമില്ല. ഇത് ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കൊറോണ മുന്നില്‍ കണ്ട് നേരത്തെ തന്നെ ഏപ്രില്‍, മെയ് മാസങ്ങളിലേക്കുള്ള അരിയും പലവ്യഞ്ജനങ്ങളും ശേഖരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. കൂടുതല്‍ വിഹിതവും കേന്ദ്രത്തോട് ആവശ്യപ്പെട്ടു

എന്നാല്‍ കടകളില്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ നടപടികളുണ്ടാകും. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഏഴുപേരില്‍ കൂടുതല്‍ ഒന്നിച്ച് പ്രവേശിപ്പിക്കില്ല. അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ജനം തിക്കും തിരക്കും കൂട്ടരുതെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.