LiveTV

Live

Kerala

വിലക്ക് ലംഘിച്ച് കുര്‍ബാന: ചാലക്കുടിയില്‍ വൈദികന്‍ അറസ്റ്റില്‍

കുർബാനയിൽ പങ്കെടുത്ത വിശ്വാസികൾക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പള്ളി വികാരി ഉള്‍പ്പെടെ നൂറു പേരാണ് പ്രതികള്‍.

വിലക്ക് ലംഘിച്ച് കുര്‍ബാന: ചാലക്കുടിയില്‍ വൈദികന്‍ അറസ്റ്റില്‍

വിലക്ക് ലംഘിച്ച് വിശ്വാസികളുമായി കുർബാന നടത്തിയതിന് ചാലക്കുടിയിൽ വൈദികന്‍ അറസ്റ്റില്‍. ചാലക്കുടി കൂടപ്പുഴ നിത്യ സഹായമാത പളളിയിലെ ഫാ. പോളി പടയാട്ടിയാണ് അറസ്റ്റിലായത്. കുർബാനയിൽ പങ്കെടുത്ത വിശ്വാസികൾക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പള്ളി വികാരി ഉള്‍പ്പെടെ നൂറു പേരാണ് പ്രതികള്‍.

കോറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂടിച്ചേരുന്നതിന് സംസ്ഥാനത്തിന് വിലക്കുണ്ട്. ഇത് ലംഘിക്കുന്നവരുടെ പേരില്‍ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. വിശ്വാസികള്‍ വീടുകളില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കണമെന്നും കുര്‍ബാനകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നും അതിരൂപതകളും നിര്‍ദേശിച്ചിരുന്നു.

ഇന്ന് രാവില ആറരയോടെയാണ് പള്ളിയില്‍ കുര്‍ബാന നടന്നത്.