LiveTV

Live

Kerala

ശ്രീറാമിനെ തിരിച്ചെടുത്ത നടപടി: യൂണിയനുമായി ധാരണയിലെത്തിയ ശേഷമെന്ന പ്രചാരണം പച്ചക്കള്ളമെന്ന് കെ.യു.ഡബ്യൂ.ജെ

ഒരു പച്ചജീവനെ കൊന്ന ഉദ്യോഗസ്ഥനെ കോവിഡിന്റെ മറവില്‍ തിരിച്ചെടുത്തത് ശരിയല്ലെന്ന് ചെന്നിത്തല

ശ്രീറാമിനെ തിരിച്ചെടുത്ത നടപടി: യൂണിയനുമായി ധാരണയിലെത്തിയ ശേഷമെന്ന പ്രചാരണം പച്ചക്കള്ളമെന്ന് കെ.യു.ഡബ്യൂ.ജെ

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സര്‍വീസില്‍ തിരികെയെടുക്കുന്നതില്‍ അമര്‍ഷം. തങ്ങളുമായി ധാരണയിലെത്തിയ ശേഷമാണ് തിരിച്ചെടുക്കുന്നതെന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതികരിച്ചു. പ്രതിപക്ഷ നേതാവും സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തുവന്നു.

കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ തെളിവില്ലെന്ന് പറഞ്ഞാണ് സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. സസ്പെന്‍ഷന്‍ നീട്ടിക്കൊണ്ടുപോകുന്നതില്‍ നിയമപരമായ തടസ്സമുണ്ടെന്നും സര്‍ക്കാര്‍ വാദിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ നിലപാടറിഞ്ഞപ്പോള്‍ തന്നെ പ്രതിഷേധം വ്യക്തമാക്കിയതാണെന്ന് കെ.യു.ഡബ്യൂ.ജെ പറയുന്നു. ഭാരവാഹികള്‍ നേരിട്ട് മുഖ്യമന്ത്രിയെ ധരിപ്പിച്ചതുമാണ്. വസ്തുത ഇതായിരിക്കെ യൂണിയനുമായി ധാരണയിലെത്തിയ ശേഷമാണ് തീരുമാനമെന്ന പ്രചാരണത്തിന് പിന്നില്‍ ഗൂഢലക്ഷ്യമാണെന്നും മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും യൂണിയന്‍ പ്രസ്താവനയിറക്കി.

പുഴ കത്തുമ്പോള്‍ വാഴ വെട്ടുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കോവിഡിന്റെ മറവില്‍ ഒരു പച്ചജീവനെ കൊന്ന ഉദ്യോഗസ്ഥനെ തിരിച്ചെടുത്തത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം സുധീരനും സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തി