LiveTV

Live

Kerala

ഹൈക്കോടതിക്ക് നാളെ മുതൽ അവധി; അടിയന്തര ഹര്‍ജികള്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മാത്രം

ഏപ്രില്‍ എട്ടിന് കോടതിയുടെ മധ്യവേനല്‍ അവധി ആരംഭിക്കും. അന്നുവരെ കോടതി അടയ്ക്കാനാണ് തീരുമാനം.

ഹൈക്കോടതിക്ക് നാളെ മുതൽ അവധി; അടിയന്തര ഹര്‍ജികള്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മാത്രം

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതിക്ക് നാളെ മുതൽ അവധി. ഏപ്രില്‍ 8 വരെയാണ് അവധി. അടിയന്തര പ്രാധാന്യം ഉള്ള കേസ് മാത്രം പരിഗണിക്കും. ഹേബിയസ് കോര്‍പസ് അടക്കമുള്ള അടിയന്തര ഹര്‍ജികള്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മാത്രം പരിഗണിക്കും.

തിങ്കളാഴ്ച രാവിലെ അഡ്വക്കേറ്റ് ജനറലും അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും ഉള്‍പ്പെടെയുള്ളവര്‍ ചീഫ് ജസ്റ്റിസിനെ നേരിട്ട് കണ്ട് ഹൈക്കോടതി അടച്ചിടുന്നതാകും ഉചിതം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം കൈമാറിയിരുന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കഴിഞ്ഞദിവസം തന്നെ കോടതികളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. അത്യാവശ്യമുള്ള ആളുകളും അഭിഭാഷകരും മാത്രമേ ഹാജരാകാവൂ എന്നായിരുന്നു നിര്‍ദേശം. ജീവനക്കാരെ അല്ലാതെ ആരെയും അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുമില്ല.

ഏപ്രില്‍ എട്ടിന് കോടതിയുടെ മധ്യവേനല്‍ അവധി ആരംഭിക്കും. അന്നുവരെ കോടതി അടയ്ക്കാനാണ് തീരുമാനം.