LiveTV

Live

Kerala

മാര്‍ച്ച് 31 വരെ കേരളം അടച്ചിടും, അതിര്‍ത്തികള്‍ അടക്കും; മുഖ്യമന്ത്രി

മാര്‍ച്ച് 31 വരെ കേരളം അടച്ചിടും, അതിര്‍ത്തികള്‍ അടക്കും; മുഖ്യമന്ത്രി

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനം മുഴുവന്‍ മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊറോണയുമായി ബന്ധപ്പെട്ട അവലോകന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി അറിയിച്ചത്. സംസ്ഥാനത്ത് ഇന്ന് വരെ 28 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചു. രോഗം ഇതുവരെ 95 പേരെ ബാധിച്ചു. നേരത്തെ 4 പേർ രോഗവിമുക്തരായി. കാസർകോട്–19, എറണാകുളം–2, കണ്ണൂർ– 5, പത്തനംതിട്ട– 1, തൃശൂർ– 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഇതിൽ 25 പേർ ദുബായിൽനിന്ന് വന്നവരാണ്. ലോക്ക് ഡൌണിന്റെ ഭാഗമായി അവശ്യസാധനങ്ങൾ, മരുന്നുകൾ എന്നിവ ഉറപ്പാക്കും. സംസ്ഥാന അതിർത്തി അടയ്ക്കും. പൊതുഗതാഗതം ഉണ്ടാകില്ല. റസ്റ്ററന്റുകൾ അടയ്ക്കുമെങ്കിലും ഹോം ഡെലിവറി സംവിധാനങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ പ്രധാന വിവരങ്ങള്‍/ അറിയിപ്പുകള്‍

  • സംസ്ഥാന അതിർത്തികൾ അടയ്ക്കും.
  • പൊതു ഗതാഗത മാർഗങ്ങൾ നിര്‍ത്തലാക്കും, സ്വകാര്യ വാഹനങ്ങൾ നിരോധിക്കില്ല
  • കൊറോണ ചികിത്സക്കായി ഓരോ ജില്ലയിലും കോവിഡ് ആശുപത്രികൾ ലഭ്യമാക്കും.
  • അവശ്യ വസ്തുക്കൾ ഉറപ്പുവരുത്തും
  • പെട്രോൾ പമ്പുകൾ അടച്ചിടില്ല.
  • അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുകയോ പിഴ ചുമത്തുകയോ ചെയ്യും.
  • വൈദ്യുതി, വെള്ളം, ടെലികോം, ഔഷധങ്ങൾ എന്നീ അവശ്യ സംവിധാനങ്ങൾ മുടക്കമില്ലാതെ ലഭ്യമാക്കും.
  • അതിഥി തൊഴിലാളികൾക്ക് ആവശ്യമായ വൈദ്യപരിശോധനയും താമസവും ഭക്ഷണവും ഉറപ്പാക്കും.
  • ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനാവില്ല.എന്നാൽ ഹോം ഡെലിവറി അനുവദിക്കും.
  • ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പു വരുത്തും.
  • കറൻസിയും നാണയവും അണുവിമുക്തമാക്കാനുള്ള നടപടി സ്വീകരിക്കാൻ റിസർവ്വ് ബാങ്കിനോട് ആവശ്യപ്പെടും.
  • ആരാധനാലയങ്ങൾ അടച്ചിടും.