LiveTV

Live

Kerala

വയനാട്ടില്‍ കര്‍ശന യാത്രാനിയന്ത്രണം;അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള വാഹനങ്ങള്‍ ജില്ലാ അതിര്‍ത്തിയില്‍ തടയും

വയനാട്ടിലേക്ക് സമീപ ജില്ലകളില്‍ നിന്നുള്ള വാഹന ഗതാഗതത്തിന് കര്‍ശന നിയന്ത്രണം.

വയനാട്ടില്‍ കര്‍ശന യാത്രാനിയന്ത്രണം;അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള വാഹനങ്ങള്‍ ജില്ലാ അതിര്‍ത്തിയില്‍ തടയും

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലേക്ക് സമീപ ജില്ലകളില്‍ നിന്നുള്ള വാഹന ഗതാഗതത്തിന് കര്‍ശന നിയന്ത്രണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ വരുന്ന വാഹനങ്ങള്‍ തിരിച്ചയക്കും. ജില്ലയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ പ്രത്യേക ടീം പരിശോധന നടത്തും.

വീടുകളില്‍ നിരീക്ഷണത്തിലിരിക്കാന്‍ നിര്‍ദേശം ലഭിച്ചവര്‍ പോലും ചുരം കയറി വയനാട്ടില്‍ എത്തുന്നുവെന്ന പരാതി ലഭിച്ചെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രോഗവ്യാപനം തടയാനാണ് നടപടി.

ക്വാറന്‍റൈൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും വയനാട് ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. പാസ്പോർട്ട് കണ്ടുകെട്ടി കോടതിയിൽ ഹാജരാക്കും. വിദേശത്തു നിന്ന് എത്തുന്നവർക്ക് വലിയ നിയമക്കുരുക്കുകൾക്ക് ഇത് വഴി വെക്കും. കാസർഗോഡ് ജില്ലയിൽ നിന്ന് വയനാട്ടിലെത്തുന്ന മുഴുവൻ ആളുകളും സ്വന്തം നിലയിൽ ക്വാറന്‍റൈന് വിധേയരാകണമെന്ന് വയനാട് ജില്ലാ കലക്ടർ അദീല അബ്ദുല്ല ആവശ്യപ്പെട്ടു.