LiveTV

Live

Kerala

കോവിഡ് നിരീക്ഷണത്തിലിരിക്കാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റും; കേസെടുത്താല്‍ ജോലി വരെ നഷ്ടമാകുമെന്ന് മന്ത്രി

കോവിഡ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്ന് മന്ത്രി കെ.കെ ശൈലജ

കോവിഡ് നിരീക്ഷണത്തിലിരിക്കാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റും; കേസെടുത്താല്‍ ജോലി വരെ നഷ്ടമാകുമെന്ന് മന്ത്രി

കോവിഡ് നിരീക്ഷണത്തില്‍ ഇരിക്കാന്‍ തയ്യാറാകാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിര്‍ദേശം ലംഘിച്ചാല്‍ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും. കേസ് രജിസ്റ്റര്‍ ചെയ്താല്‍ ജോലി പോലും നഷ്ടപ്പെട്ടേക്കും. രോഗത്തിന്റെ മൂന്ന് ഘട്ടങ്ങളിലേക്കായി ആരോഗ്യ വകുപ്പ് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കെ.കെ ശൈലജ മീഡിയവണിനോട് പറഞ്ഞു.