LiveTV

Live

Kerala

കണ്ണൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക തയ്യാറായി

മറ്റുളളവരുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ പതിമൂന്ന് പേരെ നീരീക്ഷണത്തിലാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു

കണ്ണൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക തയ്യാറായി

കണ്ണൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച മൂന്നുപേരുടെയും പ്രാഥമിക സമ്പര്‍ക്ക പട്ടിക തയ്യാറായി. പട്ടികയിലെ 13 പേരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. മാഹിയില്‍ രോഗം സ്ഥിരീകരിച്ച ആളുടെ ആരോഗ്യ നില തൃപ്തികരമാണ്. കുടകില്‍ പുതുതായി ആര്ക്കും രോഗബാധ കണ്ടെത്താനായിട്ടില്ല.ചൊവ്വാഴ്ച വരെ ജില്ലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും.

കോവിഡ് 19 സ്ഥിതീകരിച്ച രോഗി സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണിത് - ഈ സ്ഥലങ്ങളിൽ ഈ തീയ്യതികളിൽ പ്രസ്തുതസമയത്ത് ഉണ്ടായിരുന്നവർ ദയവായി കൺട്രോൾ റൂമുമായി ബന്ധപ്പെടണം.

Posted by Collector Kannur on Saturday, March 21, 2020

പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്ന് പേരില്‍ ദുബായില്‍ നിന്നെത്തിയ ഒരാളാണ് പൊതുഇടത്തില്‍ കൂടുതല്‍ സമയം ചെലവഴിച്ചത്. ഫറൂഖ് റെയില്‍വെ സ്റ്റേഷനിലും ഇതിനടുത്തുളള ഹോട്ടലിലും മണി എക്സ്ചേഞ്ച് സ്ഥാപനത്തിലും ബൊബൈല്‍ കടയിലും കയറിയതിന് ശേഷമാണ് ഇയാള്‍ ഏറനാട് എക്സ്പ്രസില്‍ കണ്ണൂരിലെ ഭാര്യ വീട്ടിലെത്തിയത്. അതുകൊണ്ട് തന്നെ കോഴിക്കോട് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ഇവരുടെ വിശദാംശങ്ങള്‍ ശേഖരിച്ച് വരികയാണ്. മറ്റുളളവരുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ പതിമൂന്ന് പേരെ നീരീക്ഷണത്തിലാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

കോവിഡ് 19 സ്ഥിതീകരിച്ച രോഗി സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണിത് - ഈ സ്ഥലങ്ങളിൽ ഈ തീയ്യതികളിൽ പ്രസ്തുതസമയത്ത് ഉണ്ടായിരുന്നവർ ദയവായി കൺട്രോൾ റൂമുമായി ബന്ധപ്പെടണം.

Posted by Collector Kannur on Saturday, March 21, 2020

38 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുളളത്. 5172പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്. മാഹിയില്‍ രോഗം സ്ഥിരീകരിച്ച ആളുടെ ആരോഗ്യ നില തൃപ്തികരമാണന്ന് ആഗോര്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇവിടെ മൂന്ന് പേര്‍ ആശുപത്രിയിലും 259 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്. കുടകില്‍ പുതിയതായി ആര്ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ഇവിടെ 10 പേര്‍ ആശുപത്രികളിലും 278 പേര്‍ വീടുകളിലും അഞ്ച് വിനോദ സഞ്ചാരികള്‍ ഹോം സ്റ്റേയിലും നിരീക്ഷണത്തില്‍ തുടരുകയാണ്.