LiveTV

Live

Kerala

കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ചയാള്‍ വിവരങ്ങള്‍ തരുന്നില്ല, റൂട്ട് മാപ്പ് തയ്യാറാക്കാന്‍ കഴിയുന്നില്ലെന്ന് കലക്ടര്‍

കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ചയാള്‍ വിവരങ്ങള്‍ തരുന്നില്ല, റൂട്ട് മാപ്പ് തയ്യാറാക്കാന്‍ കഴിയുന്നില്ലെന്ന് കലക്ടര്‍

കാസര്‍കോട് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ച രോഗി വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് കാസര്‍കോട് കലക്ടര്‍. സന്ദര്‍ശന വിവരങ്ങള്‍ തരുന്നില്ല. തെറ്റായ വിവരങ്ങളാണ് രോഗി നല്‍കുന്നത്. റൂട്ട് മാപ്പ് തയ്യാറാക്കാന്‍ ഇതുമൂലം കഴിയുന്നില്ല. രോഗി വിവരം തരാത്തത് കാസര്‍കോട് ജില്ലയിലെ സാഹചര്യം ഗുരുതരമാക്കുന്നു. സാഹചര്യത്തിന്‍റെ ഗൌരവം രോഗി മനസ്സിലാക്കുന്നില്ല. രോഗി പലതും മറച്ചുവെക്കുന്നുവെന്നും കലക്ടര്‍ മീഡിയവണിനോട് പറഞ്ഞു.

അതിനിടെ കാസര്‍കോട് നിര്‍ദേശം ലംഘിച്ച് കട തുറന്ന എട്ട് കടയുടമകള്‍ക്കെതിരെ കേസെടുത്തു. കലക്ടര്‍ എത്തി കടകള്‍ അടപ്പിക്കുകയും ചെയ്തു. കാസര്‍കോട്ടെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് രാവിലെ 11 മുതൽ വൈകിട്ട് 5 വരെ മാത്രമായി കടകളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.