LiveTV

Live

Kerala

പാലക്കാട് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് മലപ്പുറം സ്വദേശിക്ക്

മാർച്ച് 18ന് രാവിലെ 2:30ന് എമിറേറ്റ്സിന്റെ EK0532 നമ്പർ ഫ്ലൈറ്റില്‍ എത്തിയവര്‍ 14 ദിവസം നിർബന്ധമായും വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയേണ്ടതാണ്.

പാലക്കാട് ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് മലപ്പുറം സ്വദേശിക്ക്

പാലക്കാട് ജില്ലയിൽ ഇന്നലെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചയാൾ മലപ്പുറത്തെ മഞ്ചേരി സ്വദേശിയെന്ന് കലക്ടര്‍. ഇയാൾ രോഗം സ്ഥിരീകരിച്ച ശേഷം മലപ്പുറം ജില്ലയിലെത്തിയിട്ടില്ല. മാർച്ച് 18ന് രാവിലെ 2:30ന് എമിറേറ്റ്സിന്റെ EK0532 നമ്പർ വിമാനത്തിലാണ് ദുബൈയിൽ നിന്നും നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയത്.

ഈ ഫ്ലൈറ്റില്‍ മാര്‍ച്ച് 18ന് യാത്ര ചെയ്തവര്‍ 14 ദിവസം നിർബന്ധമായും വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയേണ്ടതാണ്. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ കൺട്രോൾറൂം നമ്പറിൽ ബന്ധപ്പെടേണ്ടതുമാണ്. യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകാൻ പാടുള്ളതല്ല. മലപ്പുറം ജില്ല കണ്‍ട്രോള്‍ റൂം നമ്പർ - 0483 2737858, 0483 2737857.

കോവിഡ് സ്ഥിരീകരിച്ചയാളെ വിമാനത്താവളത്തില്‍ നിന്നും നേരിട്ട് ആശുപത്രിയിലേക്ക് മാറ്റിയതിനാൽ എയർപോർട്ടിന് പുറത്ത് ആരുമായും നേരിട്ട് ഇടപഴകിയിട്ടില്ല.

പാലക്കാട് ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് മലപ്പുറം സ്വദേശിക്ക്

#Most_Urgent പാലക്കാട് ജില്ലയിൽ ഇന്നലെ കോവിഡ്19 രോഗം സ്ഥിരീകരിച്ചയാൾ മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശിയാണ്, എന്നാൽ ഇയാൾ...

Posted by District Collector Malappuram on Friday, March 20, 2020