LiveTV

Live

Kerala

മഹാമാരി കാലത്തും കൊള്ളലാഭം കൊയ്യാൻ വിമാനക്കമ്പനികൾ

കോവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് രാജ്യത്തെ വിമാനസര്‍വീസുകള്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തുന്നത്.

മഹാമാരി കാലത്തും കൊള്ളലാഭം കൊയ്യാൻ വിമാനക്കമ്പനികൾ

വിമാന സര്‍വീസ് നിറുത്തുന്നതോടെ വെട്ടിലായി യാത്രക്കാര്‍. നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്താല്‍ മൂന്നിലൊന്ന് പണം മാത്രമേ തിരിച്ചു കിട്ടുകയുള്ളൂ. വേറെയൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റിയെടുക്കണമെങ്കില്‍ ഇരട്ടി തുക നല്‍കേണ്ട അവസ്ഥയാണ്.

കോവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് രാജ്യത്തെ വിമാനസര്‍വീസുകള്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തുന്നത്. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ മുഴുവന്‍ തുകയും തിരിച്ചുകിട്ടില്ല. 28ാം തിയതിക്ക് ശേഷത്തേക്ക് ടിക്കറ്റ് മാറ്റിയെടുക്കണമെങ്കില്‍ ഇരട്ടി തുകയും നല്‍കണം.

തങ്ങള്‍ കാരണമല്ല യാത്ര മാറ്റിവെക്കേണ്ടിവന്നത്. പിന്നെ എന്ത് കൊണ്ടാണ് ടിക്കറ്റ് നിരക്ക് കൂട്ടുന്നതെന്ന് യാത്രക്കാര്‍ ചോദിക്കുന്നു. ടിക്കറ്റ് നിരക്കിലുണ്ടാകുന്ന മാറ്റത്തെ കുറിച്ച് ട്രാവല്‍ ഏജന്‍സികള്‍ക്കും വ്യക്തമായ ഉത്തരമില്ല.