LiveTV

Live

Kerala

കോവിഡ്; കോട്ടയത്ത് അതീവ ജാഗ്രത

ബസ് സ്റ്റാന്റുകളിലും റെയില്‍വേ സ്റ്റേഷനിലും നടത്തിയ പരിശോധനയില്‍ ഇന്നലെ 112 പേരില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്

കോവിഡ്; കോട്ടയത്ത് അതീവ ജാഗ്രത

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ല വീണ്ടും ആശങ്കയില്‍. കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ആണെങ്കിലും ഹോം ക്വാറന്‍റൈന്‍ ചെയ്യുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. രോഗ ലക്ഷണങ്ങളുള്ളവരുടേയും എണ്ണം വര്‍ദ്ധിക്കുന്നത് വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. അതീവ ജാഗ്രതവേണമെന്നാണ് ജില്ല ഭരണകൂടവും അറയിക്കുന്നത്.

ഫലം വരാനുളള 36 എണ്ണം നിര്‍ണ്ണായകമാണ്. 2 പേര്‍ക്ക് മാത്രമാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. 129 പേരെ പ്രൈമറി കോണ്ടാക്ട് ലിസ്റ്റില്‍ പെടുത്തിയിട്ടുണ്ട്. 461 പേരാണ് സെക്കണ്ടറി ലിസ്റ്റില്‍ ഉള്ളത്. ഇതും വലിയ ആശങ്കയുണ്ടാക്കുന്നു.

ബസ് സ്റ്റാന്റുകളിലും റെയില്‍വേ സ്റ്റേഷനിലും നടത്തിയ പരിശോധനയില്‍ ഇന്നലെ 112 പേരില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 1,195 പേര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. സമൂഹ വ്യാപനം ഒഴിവാക്കാനുളള നടപടികള്‍ അതുകൊണ്ട് തന്നെ ജില്ല ഭരണ കൂടം ശക്തമാക്കിയിട്ടുണ്ട്. കൂട്ടം കൂടുന്നതടക്കം കര്ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.