LiveTV

Live

Kerala

കൊടുങ്ങല്ലൂര്‍ താലൂക്കില്‍ മാര്‍ച്ച് 29 വരെ നിരോധനാജ്ഞ

കൊടുങ്ങല്ലൂര്‍ ഭരണിക്ക് ആയിരക്കണക്കിന് ഭക്തര്‍ എത്തുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതരും ജില്ലാ ഭരണകൂടവും ക്ഷേത്രം ഭാരവാഹികളെ അറിയിച്ചിരുന്നു

കൊടുങ്ങല്ലൂര്‍ താലൂക്കില്‍ മാര്‍ച്ച് 29 വരെ നിരോധനാജ്ഞ

കൊറോണയുടെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ 29 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതല്‍ മാര്‍ച്ച് 29 വരെയാണ് കൊടുങ്ങല്ലൂര്‍ താലൂക്കില്‍ 144 പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 27ന് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കാവുതീണ്ടലും 29ന് ഭരണിയുമാണ്. ഇതിന്റെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഭരണി മഹോത്സവത്തിന്റെ ഭാഗമായി 1,500 ഓളംപേരാണ് കഴിഞ്ഞ ദിവസങ്ങളായി ഭരണി മഹോത്സവത്തില്‍ പങ്കെടുത്തത്. മഹോത്സവത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളാണ് 27ലെ കാവുതീണ്ടലും 29ലെ ഭരണിയും. ഈ ദിവസങ്ങളിലും വന്‍ജനത്തിരക്കുണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൊടുങ്ങല്ലൂര്‍ ഭരണിക്ക് ആയിരക്കണക്കിന് ഭക്തര്‍ എത്തുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതരും ജില്ലാ ഭരണകൂടവും ക്ഷേത്രം ഭാരവാഹികളെ അറിയിച്ചിരുന്നു.