LiveTV

Live

Kerala

റീബില്‍ഡ് കേരളയില്‍ ഷെല്‍ട്ടര്‍ ഹോമുകള്‍; ദുരന്ത സമയത്ത് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാം

ദുരന്തസമയത്ത് ജനങ്ങള്‍ക്ക് ആദ്യം ഉപേക്ഷിക്കേണ്ടി വരുന്നത് കിടപ്പാടങ്ങളാണ്

റീബില്‍ഡ് കേരളയില്‍ ഷെല്‍ട്ടര്‍ ഹോമുകള്‍; ദുരന്ത സമയത്ത് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാം

ദുരന്തങ്ങളുണ്ടാകുമ്പോള്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് പറ്റിയ ഇടങ്ങള്‍ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണ്. പലപ്പോഴും സ്കൂളുകളും ഓഡിറ്റോറിയങ്ങളുമൊക്കെ ഇതിനായി കണ്ടെത്തേണ്ടി വരുന്നു. ഇതിന് പരിഹാരമാണ് റീബില്‍‍ഡ് കേരളയുടെ ഭാഗമായി നിര്‍മിക്കുന്ന എമര്‍ജന്‍സി ഷെല്‍ട്ടര്‍ ഹോമുകള്‍.

ദുരന്തസമയത്ത് ജനങ്ങള്‍ക്ക് ആദ്യം ഉപേക്ഷിക്കേണ്ടി വരുന്നത് കിടപ്പാടങ്ങളാണ്. പിന്നെ ദുരിതാശ്വാസ ക്യാമ്പുകളിലെ പരിമിതമായ സൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി താമസം. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെ പ്രധാന പദ്ധതി സമഗ്രമായ ദുരിതാശ്വാസ ക്യാമ്പുകളാണ്. സാധാരണ ക്യാമ്പിനെക്കുറിച്ചുള്ള ധാരണകള്‍ പൊളിച്ചെഴുതുന്നതാണ് എമര്‍ജന്‍സി ഷെല്‍ട്ടര്‍ ഹോമുകള്‍. മൂന്ന് നിലകളുള്ള ഷെല്‍ട്ടറിന്‍റെ താഴെ നില അംഗപരിമിതര്‍ക്കുള്ളതാണ്.

ഒരു നില പുരുഷന്മാര്‍ക്കും ഒരു നില സ്ത്രീകള്‍ക്കുമാണ്. ആകെ ആയിരം പേര്‍ക്ക് താമസിക്കാനാവുന്ന ഷെല്‍ട്ടര്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയതാണ്.

ആലപ്പുഴയിലെ മാരാരിക്കുളത്തെ കെട്ടിടം ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാവും. കുട്ടനാടില്‍ മറ്റൊരു കെട്ടിടം കൂടി വരും. മറ്റ് ജില്ലകളിലും പണി പുരോഗമിക്കുന്നു. ഓരോ ഷെല്‍ട്ടര്‍ ഹോമിനൊപ്പവും ദുരന്തനിവാരണത്തിനും ക്യാമ്പ് നടത്തിപ്പിനും പരിശീലനം നേടിയ പ്രത്യേക സംഘവുമുണ്ടാകും.