LiveTV

Live

Kerala

മീഡിയവണ്‍ ടി.വിയുടെ ലോഗോ ദുരുപയോഗം ചെയ്തതിന് പരാതി നല്‍കി

മീഡിയവണ്‍ ഇത്തരത്തില്‍ ഒരു അവാര്‍ഡ് പ്രഖ്യാപിക്കുകയോ ആര്‍ക്കെങ്കിലും നല്‍കുകയോ ചെയ്തിട്ടില്ല

മീഡിയവണ്‍ ടി.വിയുടെ ലോഗോ ദുരുപയോഗം ചെയ്തതിന് പരാതി നല്‍കി

നിലമ്പൂരില്‍ സ്വകാര്യവ്യക്തി മീഡിയവണ്‍ ടി.വിയുടെ ലോഗോ ദുരുപയോഗം ചെയ്തതിന് പരാതി നല്‍കി. മീഡിയവണ്‍ ഔദ്യോഗികമായി നല്‍കുന്ന മികച്ച നടനുള്ള അവാര്‍ഡ് തനിക്ക് കിട്ടിയതായാണ് അബ്ദുട്ടി എന്നയാള്‍ നിലമ്പൂരിലും പരിസരപ്രദേശങ്ങളിലും ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചത്. മീഡിയവണ്‍ ഇത്തരത്തില്‍ ഒരു അവാര്‍ഡ് പ്രഖ്യാപിക്കുകയോ ആര്‍ക്കെങ്കിലും നല്‍കുകയോ ചെയ്തിട്ടില്ല. പൊതുസമൂഹത്തില്‍ മീഡിയവണ്‍ ചാനലിന്റെ വിശ്വാസ്യതക്ക് കോട്ടം വരുത്തിവെച്ച പ്രസ്തുത പ്രവൃത്തിയില്‍ ചാനലിന് അപകീര്‍ത്തി സംഭവിച്ചിട്ടുണ്ട്. അതിനാല്‍ വ്യക്തിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തി നിയമനടപടി കൈക്കൊള്ളണമെന്ന് പരാതിയില്‍ പറയുന്നു.

മീഡിയവണ്‍ ടി.വിയുടെ ലോഗോ ദുരുപയോഗം ചെയ്തതിന് പരാതി നല്‍കി