LiveTV

Live

Kerala

ഒമാനില്‍ മലയാളിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്നലെ മാത്രം ഗള്‍ഫ് മേഖലയില്‍ 114 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു

ഒമാനില്‍ മലയാളിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഒമാനില്‍ മലയാളിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സലാലയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 13നാണ് അദ്ദഹം നാട്ടില്‍ നിന്നും സലാലയില്‍ എത്തുന്നത്. 16ന് പനിയും ചുമയും കാരണം അദ്ദേഹം ഡോക്ടറെ സമീപിച്ചു. പിന്നീട് നടന്ന പരിശോധയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഒരു ഇന്ത്യക്കാരന് കോവിഡ് സ്ഥിരീകരിച്ചു എന്ന് മാത്രമാണ് ഒമാന്‍ അധികൃതര്‍ നല്‍കുന്ന വിവരം. ഇന്ത്യന്‍ അധികൃതര്‍ക്ക് ഒമാന്‍ വിവരം കൈമാറിയിട്ടുണ്ട്.

കോവിഡിന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഒമാൻ പൊതുഗതാഗത സംവിധാനം നിർത്തലാക്കിയിരുന്നു. ബസുകളും ടാക്സികളും ഫെറികളും കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സർവീസ് റദ്ദാക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

ഇന്നലെ മാത്രം ഗള്‍ഫ് മേഖലയില്‍ 114 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കനത്ത വിലക്കിലൂടെയാണ് ഗള്‍ഫ് മേഖല കടന്നുപോകുന്നത്. മിക്കയിടങ്ങളിലും യാത്രാവിലക്ക് പൂര്‍ണമാണ്. സമീപകാല ചരിത്രത്തില്‍ തന്നെ ആദ്യമായി മിക്കയിടങ്ങളിലും ഇന്ന് ജുമുഅ നമസ്‌കാരം നടക്കുന്നില്ല.