LiveTV

Live

Kerala

കേരളവും ഇന്ത്യയും കടന്ന് വൈറലായി കേരളാ പൊലീസിന്‍റെ കൈകഴുകല്‍ ഡാന്‍സ്: വാര്‍ത്തയാക്കി അന്താരാഷ്ട്രമാധ്യമങ്ങള്‍

പൃഥ്വിരാജും ബിജുമേനോനും പ്രധാനതാരങ്ങളായി വന്ന അയ്യപ്പനും കോശിയും എന്ന സിനിമയില്‍ നഞ്ചമ്മ എന്ന ആദിവാസി സ്ത്രീ പാടിയ പാട്ടിന്‍റെ അകമ്പടിയിലായിരുന്നു പൊലീസുകാരുടെ ഡാന്‍സ് ബോധവത്കരണം.

കേരളവും ഇന്ത്യയും കടന്ന് വൈറലായി കേരളാ പൊലീസിന്‍റെ കൈകഴുകല്‍ ഡാന്‍സ്: വാര്‍ത്തയാക്കി അന്താരാഷ്ട്രമാധ്യമങ്ങള്‍

കോറോണ വൈറസ് വ്യാപനത്തിന് തടയിടാനായി ആരംഭിച്ച ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിന്‍റെ ഭാഗമായി കേരള പൊലീസ് ചെയ്ത കൈകഴുകല്‍ വീഡിയോ കേരളവും ഇന്ത്യയും കടന്ന് അന്താരാഷ്ട്രതലത്തില്‍ തന്നെ വൈറലായിരിക്കുകയാണിപ്പോള്‍. നമ്മുടെ പൊലീസിന്‍റെ കൈ കഴുകല്‍ വീഡിയോ വാര്‍ത്തയാക്കിയിരിക്കുകയാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും.

നമ്മുടെ പോലീസിന്റെ "കൈ കഴുകൽ " ഡാൻസ് അമേരിക്കൻ ഫോക്സ് ന്യൂസ് റ്റി വി യിൽ! സല്യൂട് പോലീസേ!

Posted by Ethiran Kathiravan on Thursday, March 19, 2020

കോറോണ കാലത്ത് കൈകള്‍ വൃത്തിയായി കഴുകേണ്ട രീതി ഡാന്‍സ് രൂപത്തിലായാണ് പൊലീസുകാര്‍ അവതരിപ്പിച്ചത്. രതീഷ് ചന്ദ്രന്‍, ഷിഫിന്‍ സി രാജ്, അനൂപ് കൃഷ്ണ, ജഗദ് ചന്ദ് ബി, രാജീവ് സിപി, ഹരിപ്രസാദ് എംവി എന്നീ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. പൃഥ്വിരാജും ബിജുമേനോനും പ്രധാനതാരങ്ങളായി വന്ന അയ്യപ്പനും കോശിയും എന്ന സിനിമയില്‍ നഞ്ചമ്മ എന്ന ആദിവാസി സ്ത്രീ പാടിയ പാട്ടിന്‍റെ അകമ്പടിയിലായിരുന്നു പൊലീസുകാരുടെ ഡാന്‍സ് ബോധവത്കരണം.

കേരളവും ഇന്ത്യയും കടന്ന് വൈറലായി കേരളാ പൊലീസിന്‍റെ കൈകഴുകല്‍ ഡാന്‍സ്: വാര്‍ത്തയാക്കി അന്താരാഷ്ട്രമാധ്യമങ്ങള്‍

പ്രവര്‍ത്തിക്കാം, നമുക്കൊരുമിച്ച്, പരിഭ്രാന്തിയല്ല, ജാഗ്രതയാണ് ആവശ്യം. കേരള പൊലീസ് ഒപ്പമുണ്ട് -എന്ന കുറിപ്പോടെ സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍ കേരള എന്ന ഫെയ്സ്‍ബുക്ക് പേജിലൂടെയാണ് കേരള പൊലീസ് വീഡിയോ പുറത്തുവിട്ടത്.

ബിബിസി, ഫോക്‌സ് ന്യൂസ് 5, സൗത്ത് ചൈനാ മോണിങ് പോസ്റ്റ്, സ്‌കൈന്യൂസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളിലുള്‍പ്പടെ കേരള പൊലീസിന്‍റെ ബ്രേക്ക് ദ ചെയിന്‍ വീഡിയോ വാര്‍ത്തയായി. ആര്‍ടി ന്യൂസ് വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊവിഡ് 19-നെ തടയാന്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണെന്നും ബിബിസി വാര്‍ത്തയില്‍ പറയുന്നു.

പ്രവർത്തിക്കാം നമുക്കൊരുമിച്ച് പരിഭ്രാന്തിയല്ല; ജാഗ്രതയാണ് ആവശ്യം കേരളാപോലീസ് ഒപ്പമുണ്ട് An awareness video made by...

Posted by State Police Media Centre Kerala on Tuesday, March 17, 2020