LiveTV

Live

Kerala

കോവിഡ്; സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു

മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ പരീക്ഷകള്‍ ഒന്നും നടത്തുന്നതല്ല. എന്നാൽ എം.ജി സർവകലാശാലയുടെ ഇന്നത്തെ പരീക്ഷകൾ നടക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.

കോവിഡ്; സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു

കോവിഡ് ഭീതിക്കിടെ എസ്.എസ്.എൽ.എസി, പ്ലസ് ടു ഉൾപ്പടെ മുഴുവൻ പരീക്ഷകളും കേരളം മാറ്റിവെച്ചു. വെെറസ് ബാധ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനിടെ കനത്ത ജാഗ്രത പുലർത്തുന്നതിന്‍റെ ഭാഗമായാണ് സർവകലാശാല പരീക്ഷകൾ ളൾപ്പടെ മാറ്റിവെച്ചത്. എട്ടാം ക്ലാസ് വരെയുള്ള പരീക്ഷകൾ നേരത്തെ മാറ്റിവെച്ചിരുന്നു.

മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ പരീക്ഷകള്‍ ഒന്നും നടത്തുന്നതല്ല. മാറ്റിവെക്കുന്ന പരീക്ഷകള്‍ എന്ന് നടത്തുന്നമെന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോവിഡ് 19ൻറെ സമൂഹ വ്യാപനത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വന്നതോടെ മുൻ തീരുമാനം സർക്കാർ മാറ്റുകയായിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഉന്നതതലയോഗം സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റിവെക്കാൻ നിർദേശിച്ചു.

കോവിഡ് 19ൻറെ സമൂഹ വ്യാപനത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വന്നതോടെ മുൻ തീരുമാനം സർക്കാർ മാറ്റുകയായിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഉന്നതതലയോഗം സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റിവെക്കാൻ നിർദേശിച്ചു. എസ്.എസ്.എൽ.സി, പ്ലസ്2, വൊക്കേഷണൽ ഹയർ സെക്കൻററി പരീക്ഷകളാണ് മാറ്റിവെക്കുക. 8, 9 ക്ലാസുകളുടെ പരീക്ഷകളും ഉപേക്ഷിച്ചു.

ഇന്ന് നടക്കാനിരുന്നതുൾപ്പടെ മുഴുവൻ സർകലാശാല പരീക്ഷകളും മാറ്റിവെക്കും. എന്നാൽ എം.ജി സർവകലാശാലയുടെ ഇന്നത്തെ പരീക്ഷകൾ നടക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു. ചോദ്യ പേപ്പറുകൾ കോളേജുകൾക്ക് നൽകിക്കഴിഞ്ഞതിനാലാണിത്. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കും. എസ്.എസ്.എൽ.സിക്ക് മൂന്നും പ്ലസ് 2വിന് 4ഉം പരീക്ഷകളാണ് ഇനി ബാക്കിയുളളത്.