LiveTV

Live

Kerala

കോവിഡ്; കേരളത്തിൽ ഒരാൾകൂടി രോ​ഗമുക്തനായി

കണ്ണൂരിൽ ഇതുവരെയായി രോഗം സ്ഥിരീകരിച്ച ഏക കേസായിരുന്നു ഇത്

കോവിഡ്; കേരളത്തിൽ ഒരാൾകൂടി രോ​ഗമുക്തനായി

കേരളത്തിൽ കോവിഡ് ബാധിച്ച ഒരാളുടെ പരിശോധനാഫലം നെഗറ്റീവായി. കണ്ണൂരിൽ കോവിഡ‍് സ്ഥിരീകരിച്ചയാളുടെ നാലാമത്തെ പരിശോധനാ ഫലവും നെഗറ്റീവാകുകയായിരുന്നു. പരിയാരത്ത് ചികിത്സയിലുള്ള ഇയാളെ ഇന്ന് ഡിസ്ചാർജ് ചെയ്യും. ഇദ്ദേഹത്തോട് പതിനാല് ദിവസം വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്.

കണ്ണൂരിൽ ഇതുവരെയായി രോഗം സ്ഥിരീകരിച്ച ഏക കേസായിരുന്നു ഇത്. ഈ മാസം പതിമൂന്നിന് ദുബെെയിൽ നിന്നും നാട്ടിലെത്തിയ ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനാ ഫലം പോസിറ്റീവ് ആകുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലും വെെറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും നടത്തിയ ഇദ്ദേഹത്തിന്റെ ഒടുവിലെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പരിശോധനാ ഫലങ്ങളിലും വെെറസ് ബാധ കണ്ടെത്തിയിട്ടില്ല.