LiveTV

Live

Kerala

അത്യാവശ്യമില്ലെങ്കിൽ ആശുപത്രിയിലേക്ക് വരണ്ട: കളമശേരി മെഡിക്കൽ കോളേജ് ഓ. പി രാവിലെ രണ്ടുമണിക്കൂര്‍ മാത്രം

കടുത്ത രോഗം ഇല്ലാത്തവരും അടിയന്തര സാഹചര്യമില്ലാത്തവരും മെഡിക്കൽ കോളേജിൽ എത്തരുതെന്നും പ്രിൻസിപ്പൽ

അത്യാവശ്യമില്ലെങ്കിൽ ആശുപത്രിയിലേക്ക് വരണ്ട: കളമശേരി മെഡിക്കൽ കോളേജ് ഓ. പി രാവിലെ രണ്ടുമണിക്കൂര്‍ മാത്രം

കോവിഡ് 19 ജാഗ്രത മുൻനിർത്തി കളമശേരി മെഡിക്കൽ കോളേജിൽ സന്ദർശന നിയന്ത്രണം ഏർപ്പെടുത്തിയതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. നിയന്ത്രണത്തിന്‍റെ ഭാഗമായി ഇനി മുതൽ ഓ. പി രാവിലെ എട്ടു മണി മുതൽ പത്തു മണി വരെ മാത്രമേ പ്രവർത്തിക്കു. കടുത്ത രോഗം ഇല്ലാത്തവരും അടിയന്തര സാഹചര്യമില്ലാത്തവരും മെഡിക്കൽ കോളേജിൽ എത്തരുതെന്നും പ്രിൻസിപ്പൽ അറിയിച്ചു. അടിയന്തര ശസ്ത്രക്രിയകൾ മാത്രമേ ഈ ദിവസങ്ങളിൽ നടത്തുകയുള്ളു.

വാർഡുകളിലും രോഗികളുടെ എണ്ണം കുറക്കാൻ പ്രിൻസിപ്പൽ നിർദേശം നൽകിയിട്ടുണ്ട്. രോഗിക്കൊപ്പം കൂട്ടിരിക്കാനായി ഒരാളെ മാത്രമേ അനുവദിക്കുകയുള്ളു. വൈകീട്ട് നാലു മുതൽ ഏഴു മണി വരെ അനുവദിച്ചിരുന്ന സൗജന്യ പാസ്സ് താത്കാലികമായി നിർത്തലാക്കി. 10 രൂപയുടെ പാസ്സ് ഉച്ചക്ക് 12 മുതൽ ഒരു മണി വരെ മാത്രമേ നൽകുകയുള്ളൂ എന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു അറിയിച്ചു.

അത്യാവശ്യമില്ലെങ്കിൽ ആശുപത്രിയിലേക്ക് വരണ്ട: കളമശേരി മെഡിക്കൽ കോളേജ് ഓ. പി രാവിലെ രണ്ടുമണിക്കൂര്‍ മാത്രം

കൊച്ചിയിൽ ഇതുവരെ നാലുപേര്‍ക്കാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയിൽ നിന്ന് എത്തിയ മൂന്ന് വയസ്സുകാരിക്കും മാതാപിതാക്കള്‍ക്കും ഒരു യു കെ പൗരനുമാണ് രോഗം സ്ഥിരീകരിച്ചത്. 1,181 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇതില്‍ 23 പേരാണ് ആശുപത്രിയിലുള്ളത്, വീടുകളിൽ 1,158 പേരും. ഇതുവരെ 483 സാമ്പിളുകൾ പരിശോധനക്ക് അയച്ചതില്‍, 432 എണ്ണത്തിന്‍റെ ഫലമാണ് ലഭിച്ചിട്ടുള്ളത്. ഏറ്റവും ഒടുവിൽ ആലപ്പുഴ എൻഐവ യിൽ നിന്നും ലഭിച്ച 11 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്.

ജില്ലയിൽ കോവിഡ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായി
ആരോഗ്യകേന്ദ്രങ്ങളിലെ വിവരങ്ങളുടെ ഡിജിറ്റലൈസേഷന്‍ നടപടികള്‍ ആരംഭിച്ചു. 65 വയസ്സിന് മുകളിലുള്ളവരുടെയും സാന്ത്വനപരിചരണം ആവശ്യമായവരുടെയുമടക്കം ആരോഗ്യരംഗത്തിന്റെ മേല്‍നോട്ടം സംസ്ഥാനതലത്തില്‍ സാധ്യമാക്കുന്നതിനാണ് ആരോഗ്യ കേന്ദ്രങ്ങളിലെ വിവരങ്ങളുടെ ഡിജിറ്റലൈസേഷന്‍ നടത്തുന്നത്.