LiveTV

Live

Kerala

കോവിഡ് 19; മദ്യം ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കണമെന്ന ഹരജി വന്‍പിഴ ചുമത്തി ഹൈക്കോടതി തള്ളി

ഇത്തരക്കാർ കോടതിയെ പരിഹസിക്കുകയാണെന്ന് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ

കോവിഡ് 19; മദ്യം ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കണമെന്ന ഹരജി വന്‍പിഴ ചുമത്തി ഹൈക്കോടതി തള്ളി

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കണമെന്ന ഹരജി വന്‍ പിഴ ചുമത്തി ഹൈക്കോടതി തള്ളി. ആലുവ സ്വദേശി ജി.ജ്യോതിഷിന്‍റെ ഹരജിയാണ് കോടതി പിഴ ചുമത്തി തള്ളിയത്. ജ്യോതിഷ് അമ്പതിനായിരം രൂപ പിഴ അടക്കണമെന്ന് കോടതി അറിയിച്ചു.

ഇത്തരക്കാർ കോടതിയെ പരിഹസിക്കുകയാണെന്ന് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ പറഞ്ഞു. പൗരധർമ്മത്തിന്‍റെ അടിസ്ഥാനം പോലും എന്താണെന്ന് ഇത്തരക്കാർ മനസ്സിലാക്കുന്നില്ലെന്നത് വേദനാജനകമാണെന്ന് ഹൈക്കോടതി വിലയിരുത്തി. നേരത്തെ അടിയന്തിര പ്രാധാന്യമുള്ള വിഷയമാണെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.