LiveTV

Live

Kerala

എറണാകുളത്ത് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഒരു സ്ത്രീയടക്കം രോഗം സ്ഥിരീകരിച്ച 5 പേരും 50 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്

എറണാകുളത്ത് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

എറണാകുളത്ത് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. യു.കെ പൗരനൊപ്പം ഉണ്ടായിരുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു സ്ത്രീയടക്കം രോഗം സ്ഥിരീകരിച്ച 5 പേരും 50 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. ഇവരെ കളമശ്ശേരി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. അഞ്ച് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ ഐസൊലേഷനിലുണ്ടായിരുന്നവരാണ് ഇവരെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.

എല്ലാവരുടേയും പ്രൈമറി കോണ്‍ണ്ടാക്ട് കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സംഘത്തിലുണ്ടായിരുന്ന ബാക്കി 13 പേരുടെയും ഫലം നെഗറ്റീവാണ്. മൂന്നാറില്‍ നിന്നായിരുന്നു ഇവര്‍ കൊച്ചിയിലെത്തിയത്.

എന്നാല്‍ ആദ്യം രോഗം സ്ഥിരീകരിച്ച യു.കെ പൗരന്‍റെ ആരോഗ്യനില തൃപ്തികരമല്ല. പത്തനംതിട്ടയില്‍ ഇന്ന് ലഭിച്ച 10 ഫലങ്ങൾ കൂടി നെഗറ്റീവ്